എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ സമ്മേളനം
കരുനാഗപ്പള്ളി: സമസ്ത കേരള സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്‍ കരുനാഗപ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദര്‍ശ സമ്മേളനം ഓച്ചിറ ടൗണ്‍ മൈതാനിയില്‍ നടന്നു. ഹാറൂണ്‍ അഹ്‌സനി മംഗലാപുരം ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍ അധ്യക്ഷനായി.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ആദര്‍ശ പ്രഭാഷണം നടത്തി. രൂപീകരണം മുതല്‍ ഇതുവരെ സമസ്ത സ്വീകരിച്ച നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദീര്‍ഘവീക്ഷണത്തോടെ ഹൃദയവിശാലതയോടെ സമൂഹത്തെ നോക്കി കാണുന്ന പണ്ഡതന്‍മാരാണ് സമസ്തയ്ക്ക നേതൃത്വം നല്‍കുന്നത്. നവീന വാദികള്‍ മതത്തിലും സമുദായത്തിലും ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ തിരിച്ചറിയാന്‍ വിശ്വാസികള്‍ തയ്യാറാകണം.
തുറന്ന മനസോടെ മതകാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാകാത്തതാണ് നവീന ആശയക്കാര്‍ മതത്തില്‍ പിടിമുറുക്കാന്‍ കാരണമെന്നും ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും പൂക്കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സലീം റഷാദി കുളപ്പാടം വിഷയാവതരണം നിര്‍വ്വഹിച്ചു.
ഉള്ളാളം മഖാം ചീഫ് ഇമാം ഷമീം സഖാഫി, മംഗലൂരു ടൗണ്‍ മസ്ജിദ് ചീഫ് ഇമാം ഖലീല്‍ അംജദി, ഹാഫിസ് നഈമി ബംഗലൂര്‍, എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി ഷാജഹാന്‍ അമാനി, മഹ്മൂദ് മുസ്‌ലിയാര്‍, അയ്യൂബ് ഖാന്‍ ഫൈസി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ നിസാം കണ്ടത്തില്‍, ജില്ലാ സെക്രട്ടറി സിയാദ് വലിയവീട്ടില്‍, ജില്ലാ ട്രഷറര്‍ അന്‍സാരി ചകിരിക്കട, കരുനാഗപ്പള്ളി മേഖല പ്രസിഡന്റ് ഇസ്സുദ്ദീന്‍ ക്ലാപ്പന, സെക്രട്ടറി നിസാര്‍ വേലിത്തറ, ട്രഷറര്‍ നൗഷാദ് സഫാസ്, വൈ. നിസാര്‍ രായര, ഷാജഹാന്‍ ഫൈസി കാരൂര്‍കടവ്, ഷമീര്‍ ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."