ഇന്ന് ഇന്ത്യയില്‍ എന്തൊക്കെ ചെയ്യാം, ചെയ്യരുത്: കേന്ദ്ര സര്‍ക്കാറിന്റെ ലോക് ഡൗണ്‍ ഉത്തരവ് പൂര്‍ണമായും വായിക്കാം
ഇന്ത്യയില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണയുടെ പശ്ചത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വൈറസ് വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി പുതിയ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നിരിക്കുന്നു. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കാതെ മറ്റെല്ലാ മേഖലയും പൂര്‍ണമായും അടച്ചിടുന്ന തരത്തിലാണ് മൂന്നാഴ്ച കാലയളവിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ദേശീയ ദുരന്ത നിവാരണ നിയമത്തിലെ ആറാം വകുപ്പ് പ്രകാരമാണ് നിലവിലെ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
കേന്ദ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓര്‍ഡര്‍ പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍
1. കേന്ദ്ര ഗവണ്‍മെന്റിനു കീഴിലുള്ള എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, കോര്‍പ്പറേഷന്‍ ഓഫീസുകളും അടക്കും. പ്രിതിരോധം, സൈനികഅര്‍ധ സൈനിക വിഭാഗങ്ങള്‍, പോലീസ്, ട്രഷറി, ദുരന്ത നിവാരണ സേന, സി.എന്‍.ജി, എല്‍.പി.ജി അടക്കമുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഊര്‍ജ്ജ നിര്‍മ്മാണ, വിതരണ വിഭാഗങ്ങള്‍, പോസ്റ്റ് ഓഫീസ്, മുന്നറിയിപ്പ് കേന്ദ്രങ്ങള്‍, എന്നീ സര്‍വീസുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതാണ്.
2-സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കീഴിലുള്ള എല്ലാ ഓഫീസുകളും അടക്കും.
ഒഴിവാക്കിയവ
പോലീസ്, അഗ്‌നി ശമന സേന, സിവില്‍ ഡിഫന്‍സ്, ദുരന്തനിവാരണ സേന, ജയിലുകള്‍,ജില്ലാ ഭരണകൂടങ്ങള്‍, ട്രഷറകള്‍,വൈദ്യുതി, ജലവിതരണം, ശുചീകരണം,ജല വിതരണ
വുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ക്ക് വേണ്ടി മുന്‍സിപ്പല്‍ കേന്ദ്രങ്ങള്‍. ഈ കാര്യങ്ങളൊക്കെ ഏറ്റവും ചുരങ്ങിയ ജീവനക്കാരെക്കൊണ്ട് ചെയ്യിക്കേണ്ടതും ബാക്കി ജോലികളൊക്കെ വീട്ടില്‍ നിന്ന് നിര്‍വ്വഹിക്കേണ്ടതുമാണ്.
3-പൊതു സ്വകാര്യ ആശുപത്രികളും അതുമായി ബന്ധപ്പെട്ട നിര്‍മ്മാണ, വിതരണ കേന്ദ്രങ്ങള്‍, മരുന്നുഷോപ്പുകള്‍, ലബോറട്ടറീസ്, ക്ലിനിക്‌സ്, നഴ്‌സിംഗ് ഹോം, ആംബുലന്‍സ് തുടങ്ങിയ മുഴുവന്‍ കാര്യങ്ങളും പ്രവര്‍ത്തിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തകരുടെയും യാത്രാസൗകര്യങ്ങളും അനവദിക്കപ്പെടേണ്ടതാണ്.
4-എല്ലാ വ്യാപാര, സ്വകാര്യ സ്ഥാപനങ്ങളും അടക്കേണ്ടതാണ്.
ഒഴിവാക്കപ്പെട്ടവ
മറേഷന്‍ ഷോപ്പുകള്‍ അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കച്ചവടം ചെയ്യുന്ന കടകള്‍. പഴം, പച്ചക്കറി, പാല്‍, ഇറച്ചി, മത്സ്യ ശാലകള്‍
യബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, എ.ടി.എം
അച്ചടി, അച്ചടിയേതര മാധ്യമങ്ങള്‍
ടെലി കമ്മ്യൂണിക്കേഷന്‍, ഇന്റര്‍ നെറ്റ് സേവനങ്ങള്‍, ബ്രോഡ്കാസ്റ്റിംഗ്, കേബിള്‍ സേവനങ്ങള്‍.
ഭക്ഷ്യ, മരുന്ന് വിതരണം നടത്തുന്ന ഓണ്‍ലൈന്‍ സര്‍വീസുകള്‍.
പെട്രോള്‍ പമ്പ്, എല്‍.പി.ജി, തുടങ്ങിയവയുടെ മൊത്ത ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍.
ഊര്‍ജ്ജ നിര്‍മ്മാണ, വിതരണം നടത്തുന്ന കമ്പനികളുടെ സേവനങ്ങള്‍.
സെബി നിര്‍ദ്ദേശപ്രകാരമുള്ള കാപ്പിറ്റല്‍ മാര്‍ക്കറ്റുകള്‍.
വെയര്‍ഹൗസിങ്ങ് സേവനങ്ങള്‍.
സ്വകാര്യ സുരക്ഷാ സേവനങ്ങള്‍.
5-എല്ലാ വ്യാവസായിക സ്ഥാപനങ്ങളും അടച്ചിടേണ്ടതാണ്.
ഒഴിവാക്കപ്പെട്ടവ
അവശ്യ വസ്തുക്കളുടെ നിര്‍മ്മാണ കേന്ദ്രങ്ങള്‍
സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക സമ്മതത്തോടെയുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനം ആവശ്യമുള്ള നിര്‍മ്മാണ കേന്ദ്രങ്ങള്‍.
6-വിമാനങ്ങള്‍, റെയില്‍വേ, റോഡ് ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെക്കും.
ഒഴിവാക്കിയവ
അവശ്യ വസ്തുകളുടെ ട്രാസന്‍പോര്‍ട്ടേഷന്‍
അഗ്‌നിശമന സേന, നിയമപാലനം തുടങ്ങിയ അടിയന്തര സര്‍വീസുകള്‍.
7-ഹോട്ടല്‍ വ്യവസായങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കും.
ഒഴിവാക്കിയവ
ലോക്ക് ഡൗണ്‍ കാരണം കുടങ്ങിപ്പോയ ടൂറിസ്റ്റുകളെയും കപ്പല്‍, വിമാന ജീവനക്കാരെയും മെഡിക്കല്‍ അടക്കമുള്ള അടിയന്തിര വിഭാഗങ്ങളെയും മറ്റും താമസിപ്പിക്കുന്ന ഹോട്ടലുകള്‍, ഹോംസ്‌റ്റേകള്‍, ലോഡ്ജുകള്‍.
ക്വാറന്റൈന്‍ സര്‍വീസുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ സ്ഥലങ്ങള്‍.
8-എല്ലാ വിദ്യഭ്യാസ കോച്ചിംഗ് സ്ഥാപനങ്ങളും അടച്ചിടേണ്ടതാണ്.
9-ഒരു മതസ്ഥപനങ്ങളും പൊതുജനങ്ങള്‍ക്ക്് വേണ്ടി തുറന്ന് പ്രവര്‍ത്തിക്കുന്നതല്ല. ഒരുവിധത്തിലുള്ള മത ചടങ്ങുകളും അനുവദിക്കപ്പെടുന്നതല്ല.
10-എല്ലാ രാഷ്ട്രീയ/കായിക/വിനോദ/അക്കാദമിക/സാംസ്‌കാരിക/മത പരിപാടികളും മാറ്റിവെക്കേണ്ടതാണ്.
11-മരണാനന്തര ചടങ്ങുകള്‍ക്ക് ഇരുപത് പേരിലധികം പേരെ അനുവദിക്കപ്പെടുന്നതല്ല.
12-15-02-2020ന് ശേഷം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വന്നവരും, ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചവരും വീടുകളിലോ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലോ പ്രേദേശിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം ലഭിക്കുന്നത് വരെ എൈസലോഷനില്‍ കഴിയേണ്ടതാണ്. അലാത്ത പക്ഷം ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം നിയമനടപടികള്‍ക്ക് വിധേയമാവേണ്ടി വരും.
13-മുകളില്‍ നിര്‍ദ്ദേശിക്കപ്പെട്ട നിയന്ത്രണങ്ങള്‍ ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളും സംഘടനകളും കൊറോണാ വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശിക്കുന്ന സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അടക്കമുള്ള എല്ലാ മുന്‍കരുതലുകളും എടുക്കേണ്ടതാണ്.
14-മുകളില്‍ പറഞ്ഞ നിയന്ത്രണങ്ങള്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റിന്റെ കീഴില്‍ എക്‌സിക്യവ് മജിസ്‌ട്രേറ്റ് തങ്ങളുടെ അധികാര പരിധികളില്‍ നടപ്പിലാക്കേണ്ടതാണ്. തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന മുഴുവന്‍ കാര്യങ്ങളും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നിയന്ത്രണത്തിലായിരിക്കും. അതത് പ്രദേശങ്ങളിലെ മുഴുവന്‍ പ്രവര്‍ത്തങ്ങളും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ പരിധിയില്‍ ആയിരിക്കും. അടിയന്തര സഞ്ചാരങ്ങള്‍ക്കുള്ള പാസ്സുകള്‍ അനുവദിക്കാനുള്ള അധികാരം മജിസ്‌ട്രേറ്റിനായിരിക്കും.#
15-ഈ നടപടികളൊക്കെയും അടിസ്ഥാനപരമായി വ്യക്തികളും സഞ്ചാരം നിയന്ത്രണങ്ങള്‍ക്കുള്ളതാണെന്ന്് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.
16-ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടിയുള്ള സാധനസാമഗ്രികള്‍, അവശ്യവസ്തുക്കള്‍, തൊഴിലാളികള്‍ തുടങ്ങിയവ മുടക്കം കൂടാതെ നടക്കാനുള്ള എല്ലാ നടപടികളും എക്‌സിക്യട്ടീവ് മജിസ്‌ട്രേറ്റ് ചെയ്യേണ്ടതാണ്.
17- നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പിന് പുറമെ ദേശീയ ദുരന്ത നിവാരണ നിയമം (2005)ലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും നിയമനടപടികള്‍ക്ക് വിധേയമാക്കപ്പെടുന്നതാണ്.
18-ഈ നിയന്ത്രണങ്ങള്‍ 25-3-2020 മുതല്‍ 21 ദിവസം ഇന്ത്യയിലെ എല്ലാ ഭാഗങ്ങള്‍ക്കും ബാധകമാണ്.
പരിഭാഷ-ബഷീര്‍ അഹമ്മദ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."