പിണറായി സംസാരിക്കുന്നത് മോദിയുടെ ഭാഷയില്‍: സി.എ മുഹമ്മദ് റഷീദ്
തൃപ്രയാര്‍: എതിര്‍ക്കുന്നവരെ ഇല്ലായ്മചെയുന്ന പ്രധാനമന്ത്രി മോദിയുടെ ഫാസിസ്റ്റ് രീതിയിലും ഭാഷയിലും കേരള മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതും പെരുമാറുന്നതും സാംസ്കാരിക കേരളത്തിനു അപമാനമാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.എ.മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തെ നേരിടാന്‍ നടുത്തളത്തിലിറങ്ങിയ മുഖ്യമന്ത്രിയുടെ നടപടി തികഞ്ഞ ധിക്കാരവും താന്‍ വഹിക്കുന്ന സ്ഥാനത്തോടുള്ള അവഹേളനവുമാണെന്ന് മുഹമ്മദ് റഷീദ് പറഞ്ഞു.
മന്ത്രിമാരെ കാഴ്ചക്കാരായിരുത്തി രാജ്യം ഭരിക്കുന്ന മോദിയുടെ ഏകാധിപത്യ ശൈലി തന്നെയാണു പിണറായി കേരളത്തില്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ദിച്ച് നാട്ടികയില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു മുഹമ്മദ് റഷീദ്. മുസ്ലിം ലീഗ് നാടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഇബ്രാഹീം അധ്യക്ഷനായി. കെ.എം.സി.സി.ദുബൈ നാട്ടിക മണ്ഡലം പ്രസിഡന്റ് പി.കെ അബ്ദുല്‍ മജീദ്, പി.എ.ഫഹദ് റഹ്മാന്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഹാരിസ് റഷീദ്, സി.എ.ഇബ്രാഹീം, എം.കെ.അബ്ദുള്‍സലാം, കെ.എം.അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.എ മുഹമ്മദ് നിയാസ് സ്വാഗതവും ട്രഷറര്‍ പി.എച്ച് മുഹമ്മദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."