HOME
DETAILS

റബര്‍ ബോര്‍ഡ് സബ്‌സിഡി അപേക്ഷകരുടെ എണ്ണത്തില്‍ കുറവ്

  
backup
February 09 2019 | 07:02 AM

%e0%b4%b1%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b8%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%bf-%e0%b4%85

തൊടുപുഴ: റബര്‍ ബോര്‍ഡ് സബ്‌സിഡി അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമുള്ള സ്ഥാപനമായ റബര്‍ ബോര്‍ഡിനെ മൂന്നു സോണുകളായി തിരിച്ചിരിക്കുകയാണ്. കേരളവും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയും ഉള്‍പ്പെടുന്ന ട്രഡീഷണല്‍ ഏരിയയില്‍ 2722 ഹെക്ടറിലായി 4105 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്.
കൂടുതല്‍ കൃഷിയുള്ള കന്യാകുമാരി ജില്ലയില്‍ മാര്‍ത്താണ്ഡത്ത് നിന്നു 152 അപേക്ഷകള്‍ മാത്രമാണ് സബ്‌സിഡിക്കായി ലഭിച്ചത്. ശേഷിക്കുന്നവ കേരളത്തില്‍ നിന്നുമാണ്. നോണ്‍ ട്രഡീഷണല്‍ ഏരിയ ഉള്‍പ്പെടുന്ന കര്‍ണാടക, ആന്ധ്രപ്രദേശ്, ഒറീസ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് 271 ഹെക്ടറിലായി 242 അപേക്ഷകളേ ഉള്ളൂ.
വടക്കു-കിഴക്കന്‍ മേഖലകളില്‍ നിന്നു 1902 ഹെക്ടറിലായി 2194 അപേക്ഷകള്‍ ലഭിച്ചു. ഈ മൂന്നു സോണുകളില്‍ നിന്നുമായി ആകെ 4195 ഹെക്ടര്‍ പ്രദേശത്തെ കൃഷി സബ്‌സിഡിക്കായി 6541 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. 2017-ലെ കൃഷിക്കാണ് റബര്‍ ബോര്‍ഡ് സബ്‌സിഡിക്ക് കഴിഞ്ഞ 31 വരെ അപേക്ഷ സ്വീകരിച്ചത്. മുന്‍ വര്‍ഷങ്ങളിലെ അപേക്ഷകളുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ അപേക്ഷകരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. സബ്‌സിഡിയായി ഒരു ഹെക്ടറിന് 20,000 രൂപയാണ് അനുവദിക്കുന്നത്. ഇത് ഗഡുക്കളായാണ് നല്‍കുന്നത്. 2016-ല്‍ കൃഷിയിറക്കിയവര്‍ക്ക് സബ്‌സിഡി അനുവദിച്ചിട്ടുമില്ല.
ആവര്‍ത്തന കൃഷിക്ക് സബ്‌സിഡി ലഭിക്കുന്നതിനു അപേക്ഷ സമര്‍പ്പിക്കാനുള്ളവരുടെ എണ്ണത്തിലുണ്ടായ കുറവ് രാജ്യത്ത്് റബര്‍ കൃഷി ഗണ്യമായി കുറഞ്ഞതിനാലാണെന്ന സംശയവും ഉയരുന്നുണ്ട്. ശ്രീലങ്ക പോലുള്ള വിദേശ രാജ്യങ്ങളില്‍ കൃഷിചെലവിന്റെ 40 ശതമാനം വരെ സബ്‌സിഡിയായി കര്‍ഷകര്‍ക്ക്് നല്‍കുന്നുണ്ട്. എന്നാല്‍ ഇവിടെ സബ്‌സിഡി തുകയില്‍ ആനുപാതിക വര്‍ധനവില്ല. ആവര്‍ത്തന കൃഷിക്കും പുതുകൃഷിക്കുമാണ് റബര്‍ ബോര്‍ഡ് സബ്‌സിഡി ലഭിക്കുന്നത്.
റബര്‍ വ്യവസായികളെ സഹായിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് കര്‍ഷകരുടെ നടുവൊടിച്ചത്. പ്രധാന വരുമാന മാര്‍ഗമായ റബര്‍ ഉപേക്ഷിച്ച് മറ്റു കൃഷികളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം കൂടുകയാണ്.
വരവും ചെലവും തമ്മിലുള്ള അന്തരം കുതിച്ചുയര്‍ന്നതോടെ റബര്‍ മേഖല നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ഒരു കിലോ റബറിന് 248 രൂപവരെ കിട്ടിയിരിരുന്ന സ്ഥാനത്ത് ഇന്ന് ലഭിക്കുന്നത് 100 മുതല്‍ 120 രുപവരെ മാത്രമാണ്.
റബറിന് വിലയിടിഞ്ഞെങ്കിലും ടാപ്പിങ് കൂലി പഴയതു തന്നെയാണ്. ഒരു മരത്തിന് ഒന്നര മുതല്‍ രണ്ടുരൂപവരെയാണ് ഇപ്പോഴും കൂലി ലഭിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago