HOME
DETAILS

വനിതാ കമ്മിഷന്‍ ഇടപെട്ട ു: നിഷേധിക്കപ്പെട്ട ജോലി യുവതിക്ക് തിരികെ ലഭിച്ചു

  
backup
May 03 2018 | 03:05 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f

 

 

തിരുവനന്തപുരം: പ്രസവാവധിക്ക് ശേഷം നഴ്‌സിങ്‌ജോലി നിഷേധിച്ച സംഭവത്തില്‍ വനിതാകമ്മിഷന്‍ ഇടപെടലിനെ തുടര്‍ന്ന് യുവതിക്ക് ജോലിയില്‍ തിരികെ പ്രവേശനം ലഭിച്ചു. പ്രസവാവധി കാലത്തെ ശമ്പളവും നല്‍കാന്‍ തീരുമാനമായി. വനിതാ കമ്മിഷന്‍ അംഗം ഇ.എം.രാധയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യുവതിക്ക് അനുകൂലമായ തീരുമാനമുണ്ടായത്. 2018 മാര്‍ച്ച് ഒന്നാം തീയതി യുവതി ജോലിയില്‍ പുനപ്രവേശിക്കുകയും ചെയ്തു.
തിരുവനന്തപുരം കാരോട് പഞ്ചായത്തിന് കീഴിലുളള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സായി ജോലി ചെയ്യുന്ന കാരോട് കോണത്തുവിള വീട്ടില്‍ ആര്‍. ജോളിയാണ് പരാതിക്കാരി. നിയമാനുസൃതം അനുവദിച്ച പ്രസവാവധി കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അപേക്ഷ നല്‍കിയിട്ടും പഞ്ചായത്ത് സെക്രട്ടറിയും മെഡിക്കല്‍ ഓഫിസറും ജോലിയില്‍ പ്രവേശിക്കുന്നത് നിഷേധിക്കുകയായിരുന്നുവെന്നാണ് പരാതി.
പാലിയേറ്റീവ് നഴ്‌സുമാര്‍ക്ക് പ്രസവാവധികാലത്ത് നിയമാനുസൃതമുളള ശമ്പളവും തുടര്‍ന്ന് ജോലിയില്‍ പുനപ്രവേശിക്കുന്നതിനുളള അവകാശവും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിലവിലുണ്ട്. ഈ ഉത്തരവ് നിലവിലിരിക്കെ അനാവശ്യവാദങ്ങള്‍ ഉന്നയിച്ച് ജോലിയില്‍ പ്രവേശിപ്പിക്കുന്നത് തടയുകയായിരുന്നു. സ്ത്രീ എന്ന നിലയിലുളള തന്റെ അവകാശം നിഷേധിക്കുകയും പ്രസവിക്കുന്നത് തെറ്റായി പോയി എന്ന രീതിയില്‍ തന്റെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
വികലാംഗനായ ഭര്‍ത്താവും വൃദ്ധരായ മാതാപിതാക്കളും അടങ്ങുന്ന തന്റെ കുടുംബത്തിന് ഇക്കാരണത്താല്‍ ഏറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നുവെന്നും പരാതിയിലുണ്ട്.
പരാതിക്കാരിയെയും എതിര്‍കക്ഷികളെയും കമ്മിഷന്‍ ആസ്ഥാനത്ത് വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് യുവതിക്ക് അനുകൂലമായ തീരുമാനമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago