കഴക്കൂട്ടത്തെ വി.ഐ.പി തട്ടുകട ഓര്‍മയിലേക്ക്
കഠിനംകുളം: അഞ്ച് പതിറ്റാണ്ടായി ദിവസവും നൂറ് കണക്കിന് പേര്‍ രുചിനുകരാന്‍ വന്ന് പോകുന്ന ശേഖരപിള്ളയുടെ പ്രശസ്തമായ കഴക്കൂട്ടത്തെ വി.ഐ.പി ചായ തട്ടുകട ഓര്‍മയിലേക്ക് ഒതുങ്ങുന്നു.
ദേശീയപാത നാല് വരി പാതയാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ഈ പേരില്ലാകയങ്ങെുന്ന സ്ഥലം അളന്ന് കല്ലിട്ടപ്പോഴാണ് കടയുടെ ഇപ്പോഴത്തെ അമരക്കാരിയും ശേഖരപിള്ളയുടെ ഭാര്യയുമായ സരോജനി അമ്മ ചായ കച്ചവടം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്.
അമ്പത്തിഅഞ്ച് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ ചായക്കട ശേഖരപിള്ളയാണ് ആരംഭിച്ചത്. ഇടുങ്ങിയ പാതക്ക് അരികില്‍ വിറക് വെച്ച് തീക്കുട്ടി തുടങ്ങിയ ചായ കച്ചവടത്തിന്റെ രീതി ഇന്നും അതേപോലെ തുടരുന്നു. പത്തുവര്‍ഷ മുന്‍പ് ശേഖരപിള്ള മരണപ്പെട്ടപ്പോള്‍ അതിന് പകരക്കാരനായ് ചായ തട്ടിലെത്തിയത് മകന്‍ ഗോപനായിരുന്നു. കട ഏറ്റെടുത്ത് ഒന്നരവര്‍ഷം തികഞ്ഞതോടെ ഗോപന്‍ ഒരു വാഹനാപകടത്തില്‍പ്പെട്ട് ഈ ലോകത്ത് നിന്നും യാത്രയായി. ഇതോടെ ഭാര്യ സരോജിനി അമ്മ ബന്ധുക്കളുടെ സഹായത്തോടെ കടയുടെ നിയന്ത്രണം ഏറ്റെടുത്തു.
ഇനി ഇവിടെയിരുന്ന് കച്ചവടം നടത്താന്‍ സരോജിനിക്ക് കഴിയില്ലന്ന് വ്യക്തമാണ്. ഭര്‍ത്താവും മകനും പോയി കട തുടങ്ങിയിട്ട് 55 കൊല്ലവും കഴിഞ്ഞു. ഇനി എനിക്ക് വയ്യ, തമിഴുനാട്ടില്‍ ജോലിയുള്ള ഏക മകളോടൊപ്പം ശിഷ്ടകാലം കഴിച്ച് കൂട്ടാനാണ് തീരുമാനമെന്നാണ് സരോജിനി അമ്മ പറയുന്നത്.
ഏകദേശം പത്തുസെന്റോളം മുണ്ടായിരുന്ന കടയിരിക്കുന്ന സ്ഥലം മുന്‍പും ദേശിയ പാതക്ക് സ്ഥലമെടുത്തപ്പോള്‍ പകുതിയിലേറേയായി ചുരുങ്ങി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഓലമേഞ്ഞ ഈ കട അടുത്തിടെ ഷീറ്റിട്ടിരുന്നു. ഇവിടെ നിന്നും ലഭിക്കുന്ന ചായയുടെയും പൊരിപ്പ് പലഹാരത്തിന്റെയും രുചിയറിഞ്ഞ് പഞ്ചനഷത്ര ഹോട്ടല്‍ ഉമടകള്‍ മുതല്‍ മന്ത്രിമാരും പ്രശസ്ത സിനിമാതാരങ്ങളും ഇന്നും ഇവിടെ സന്ദര്‍ശകരാണ്.
മുന്‍ മുഖ്യമന്ത്രിമാരായ ഇ.കെ.നായനാര്‍, വി.എസ്.അച്യുതാനന്ദന്‍, കെ. കരുണാകരന്‍ തുടങ്ങി സിനിമാ ലോകത്തെ പ്രതിഭാസമായ മമ്മൂട്ടിയുള്‍പ്പെടെയുള്ളവര്‍ ഒരു കാലത്ത് ഇവിടത്തെ ചായ കുടിക്കാന്‍ എത്തിയിരുന്നു. ഓലമേഞ്ഞ ഒരു ആഡംബരവുമില്ലാത്ത ഒരു കുടുസുകടയാണെങ്കിലും ചായകുടിക്കാന്‍ എത്തുന്നവരുടെ ആഡംബര വാഹനങ്ങള്‍ കടയ്ക്കുമുന്നില്‍ നിരന്ന് കിടക്കുന്നത് എല്ലാപേര്‍ക്കും കാഴ്ച തന്നെയാണ് ഇന്നും.
ഇവിടെത്തെ തിരക്കുകാരണം അടുത്തകാലത്തായി സെക്യൂരിറ്റി ജീവനക്കാരനെ തന്നെ നിയോഗിച്ചിരുന്നു.
ശേഖരപിള്ളയും മകനും മണ്‍മറിഞ്ഞ് പോയിട്ടും ഇപ്പോഴും ചായകടയിലെ തിരക്കിന് ഒരു കുറവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."