HOME
DETAILS
MAL
135 കിലോമീറ്റര്‍ നടന്നെത്തി; വീട്ടിലേക്ക്...
backup
March 27 2020 | 09:03 AM
മുംബൈ: രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ടത് നിരവധി പേര്. പലരും ജോലി സ്ഥലത്തും അല്ലാതെയും കുടുങ്ങി. ചിലര്‍ വീടെത്താന്‍ കിലോമീറ്ററുകള്‍ നടന്നു.മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ സ്വദേശി ജോലിസ്ഥലത്തുനിന്ന് തന്റെ വീട്ടിലേക്കെത്താന്‍ 135 കിലോമീറ്ററാണ് നടന്നത്. നാഗ്പൂരില്‍ ജോലിചെയ്യുന്ന 26കാരനാണ് വീട്ടിലേക്ക് 135 കിലോമീറ്റര്‍ കാല്‍നടയായെത്തിയത്. ഇതിനിടെ ഭക്ഷണം കഴിച്ചില്ലെന്നും നരേന്ദ്രഷെല്ക്ക് എന്ന യുവാവ് പറയുന്നു.
രണ്ടു ദിവസം യാത്ര ചെയ്തു. ഇതിനിടെ വെള്ളം മാത്രം കുടിച്ചെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെത്തിയ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തില്‍, രാജ്യത്തൊട്ടാകെ നിരവധി പേരാണ് കാല്‍നടയായി സഞ്ചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."