ബംഗാളിലെ കോണ്‍ഗ്രസ് ബന്ധം കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് വിരുദ്ധം: യെച്ചൂരി
ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാളിലെ സംസ്ഥാന നേതൃത്വത്തെയും യെച്ചൂരി രൂക്ഷമായി വിമര്‍ശിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയരേഖയനുസരിച്ച് നടപടിയെടുക്കാന്‍ പൊളിറ്റ് ബ്യൂറോക്ക് കേന്ദ്ര കമ്മിറ്റി നിര്‍ദേശം നല്‍കി. ഈ നടപടി ബംഗാള്‍ ഘടകം തിരുത്തണമെന്നും കേന്ദ്ര കമ്മിറ്റി. ബംഗാളിലെ കോണ്‍ഗ്രസ് ബന്ധം പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നും തൃണമൂലിനെതിരായ നീക്കം ഫലം കണ്ടില്ലെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹപരമായ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി ബില്‍ ആശങ്ക പരിഹരിക്കണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യേഗം വിളിക്കണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത് പാര്‍ട്ടി നയരേഖക്ക് വിരുദ്ധമാണെന്ന് രേഖപ്പെടുത്താത്തില്‍ പ്രതിഷേധിച്ച് ഹരിയാനയില്‍ നിന്നുള്ള മുതിര്‍ന്ന കേന്ദ്ര കമ്മിറ്റിയംഗം ജഗ്മതി സംഗ്‌വാന്‍ നേരത്തെ രാജിവച്ചിരുന്നു. ഡല്‍ഹിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനിടെയാണ് ജഗ്മതി സംഗ്‌വാന്‍ രാജിവച്ച് പുറത്തുപോയത്. ഭൂരിഭാഗം അംഗങ്ങളും സഖ്യം പാര്‍ട്ടിനയ വിരുദ്ധമാണെന്ന അഭിപ്രായം ഉന്നയിച്ചെങ്കിലും അംഗീകരിക്കാന്‍ പി.ബി തയ്യാറാവുന്നില്ലെന്നാണ് ജഗ്മതി സംഗ്‌വാന്‍ പറഞ്ഞത്. ഇവരെ പിന്നീട് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കേന്ദ്രകമ്മിറ്റിയില്‍ നിന്നും പുറത്താക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."