HOME
DETAILS
MAL
സോളിലെ അജണ്ട ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വമല്ല: ചൈന
backup
June 20 2016 | 12:06 PM
ബെയ്ജിങ്: സോളില്‍ ഇന്ന് നടക്കുന്ന യോഗത്തിലെ അജണ്ട ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വമല്ലെന്ന് ചൈന. വിദേശകാര്യമന്ത്രി സുഷമസ്വരാജ് കഴിഞ്ഞ ദിവസം ചൈന ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് എതിര് നില്‍ക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതിനു വിപരീതമായാണ് ചൈനയുടെ ഇപ്പോഴത്തെ പ്രസ്താവന.
എന്‍.എസ്.ജിയില്‍ അംഗത്വത്തിനായി ശ്രമിക്കുന്ന നിരവധി രാജ്യങ്ങളുടെ സമ്മര്‍ദ്ദങ്ങളുണ്ട്. എന്നാല്‍, ആണവനിര്‍വ്യാപനക്കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളുടെ അംഗത്വം സംബന്ധിച്ച് ഗ്രൂപ്പിലെ മറ്റു രാജ്യങ്ങളുമായി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ചൈനയുടെ വിദേശകാര്യമന്ത്രി ഹുഅ ചുന്‍യിങ് പറഞ്ഞു. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പ് വയ്ക്കാത്ത രാജ്യങ്ങള്‍ക്ക് എന്‍.എസ്.ജി അംഗത്വം പാടില്ലെന്നാണ് ചൈനയടക്കമുള്ള രാജ്യങ്ങളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."