എസ്.എം.എസ്, ശബ്ദസന്ദേശ പരസ്യം: എം.സി.എം. സി സര്‍ട്ടിഫൈ ചെയ്യണമെന്ന്
ആലപ്പുഴ: നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മൊബൈല്‍ ഫോണുകളില്‍ എസ്.എം.എസ്., റെക്കോഡ് ചെയ്ത ശബ്ദസന്ദേശം വഴി നടത്തുന്ന പ്രചരണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു.
പരസ്യത്തിന്റെ സ്വഭാവമുള്ള ഇത്തരം എസ്.എം.എസുകളുടെ പരസ്യവാചകങ്ങള്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിക്കു സമര്‍പ്പിച്ച് സര്‍ട്ടിഫൈ ചെയ്യണം.
പ്രചരണത്തിനായി അയക്കുന്ന കൂട്ട എസ്.എം.എസ്., റേക്കോഡഡ് വോയ്‌സ് മെസേജുകള്‍ എന്നിവയുടെ എണ്ണം, സേവനദാതാവുമായുള്ള കരാറിന്റെ വിവരങ്ങള്‍, ഇതിന്റെ ചെലവ് തുടങ്ങിയ വിവരങ്ങളും എം.സി.എം.സി.ക്ക് നല്‍കണം.
സര്‍ട്ടിഫിക്കേഷനുള്ള പരസ്യങ്ങളേ സേവനദാതാക്കളും ഇതുമായി ബന്ധപ്പെട്ട ഏജന്‍സികളും കമ്പനികളും നല്‍കാവൂവെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."