HOME
DETAILS
MAL
വേനല്‍ കനത്തു; പാല്‍ ഉല്‍പാദനം കുറയുന്നു
backup
March 27 2020 | 09:03 AM
കല്‍പ്പറ്റ: വേനല്‍ രൂക്ഷമായതോടെ പച്ചപ്പുല്ലിന്റെയും ശുദ്ധജലത്തിന്റെയും ലഭ്യതയിലുണ്ടായ കുറവ് സംസ്ഥാനത്ത് പാല്‍ ഉല്‍പാദനത്തെ ബാധിക്കുന്നു.
പ്രതിദിന പാല്‍ ഉല്‍പാദനത്തില്‍ ഏകദേശം അരലക്ഷം ലിറ്ററിന്റെ കുറവാണ് കണക്കാക്കുന്നത്.
2019 ഡിസംബറില്‍ 19.1 ലക്ഷം ലിറ്ററായിരുന്നു പ്രതിദിന സംഭരണം. ഇത് 2020 ജനുവരിയില്‍ 18.69 ലക്ഷം ലിറ്ററായി കുറഞ്ഞു.
ആഭ്യന്തര ആവശ്യത്തിനുള്ള പാലിന്റെ 85 ശതമാനവും സംസ്ഥാനത്തുതന്നെ ഉല്‍പാദിപ്പിക്കുന്നുണ്ട്. അതിലാണ് അരലക്ഷം ലിറ്ററിന്റെ കുറവ് വേനലില്‍ സംഭവിച്ചിരിക്കുന്നത്.
വേനല്‍ ക്ഷീരമേഖലയെ ബാധിക്കാതിരിക്കാന്‍ ക്ഷീരവികസന വകുപ്പ് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതികളുടെ ഗുണഫലമായി ഉല്‍പാദനം അല്‍പമെങ്കിലും പിടിച്ചുനിര്‍ത്താനായിട്ടുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മില്‍ക്ക് ഷെഡ് ഡവല്പ്പമെന്റ് പദ്ധതി നടപ്പിലാക്കിയതിന് ക്ഷീരസംഘങ്ങള്‍ മുഖേനയുള്ള പാല്‍ സംഭരണത്തില്‍ 2016-17നെ അപേക്ഷിച്ചു പ്രതിദിനം 2.84 ലക്ഷം ലിറ്ററിന്റെ വര്‍ധനവുണ്ടായിരുന്നു.
ഇതോടെയാണ് അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ള പാല്‍ ഇറക്കുമതി ഗണ്യമായി കുറക്കാന്‍ സാധിച്ചത്. അതിനിടക്കാണ് വേനല്‍ പാലുല്‍പാദനത്തെ കാര്യമായി ബാധിച്ചിരിക്കുന്നത്.
ക്ഷീരമേലയെ തിരിച്ചുപിടിക്കാന്‍ വേനല്‍ ശക്തമാകുന്നതു കണക്കിലെടുത്ത് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിനു നീക്കം നടക്കുന്നുണ്ട്. വേനല്‍ മൂലം തീറ്റപ്പുല്ലിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്കു പാല്‍ ലിറ്ററിന് നാലു രൂപ വരെ കാലിത്തീറ്റ സബ്‌സിഡി-മില്‍ക്ക് ഇന്‍സെന്റീവ് എന്നിവയായും നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."