ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികള്‍ വിശ്രമമില്ലാതെ പ്രചാരണത്തില്‍
ചെങ്ങന്നൂര്‍ :ഉപതെരഞ്ഞെടുപ്പ് അടുക്കുന്തോറും സ്ഥാനാര്‍ഥികള്‍ക്ക് ഇന്നലെയും വിശ്രമമില്ലാത്ത പ്രചരണം.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ സി.പി.എം ജില്ലാ കമ്മിറ്റി മുന്‍ അംഗം പി.എന്‍.ബ്രഹ്മദാസിനെ അടക്കം ചെയ്ത് സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തി.
ബുധനൂര്‍ തോപ്പില്‍ചന്ത ഭാഗത്ത് ഭവന സന്ദര്‍ശനവും നടത്തി.ഉമയാറ്റുകര പള്ളിയോട മലര്‍ത്തല്‍ കര്‍മ്മത്തില്‍ പങ്കെടുത്തു. ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ നേതാക്കളുമായി ചെങ്ങന്നൂര്‍ കല്ലിശ്ശേരി പിഡബ്ല്യൂ റസ്റ്റ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തി.
തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ഇരമല്ലിക്കര, വനവാതുക്കര, നന്നാട്, തൊണ്ട്രപടി ഭാഗങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തി, 10 കുടുംബയോഗങ്ങളില്‍ പങ്കെടുത്തു.തുടര്‍ന്ന് വിവാഹ മരണവീടുകളില്‍ സന്ദര്‍ശനം നടത്തി.
യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഡി. വിജയകുമാര്‍ പതിവ് പോലെ തിരക്കുകള്‍ക്കിടയിലായിരുന്നു. രാവിലെ തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭവന സന്ദര്‍ശനവും മറ്റ് സ്വകാര്യ സന്ദര്‍ശനവും നടത്തി.
ഉമയാറ്റുകര പുത്തന്‍ പള്ളിയോടത്തിന്റെ മലര്‍ത്തല്‍ ചടങ്ങിലും പങ്കെടുത്തു. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധ ബൂത്ത് കണ്‍വെന്‍ഷനുകളിലും ഡി.വിജയകുമാര്‍ സംബന്ധിച്ചു.
ഇന്നലെ രാവിലെ തോന്നയ്ക്കാട് നിന്നാണ് അഡ്വ.പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രചരണ പരിപാടികളുടെ തുടക്കം കുറിച്ചത്. തുടര്‍ന്ന് മാന്നാര്‍ പഞ്ചായത്തില്‍ ഭവന സന്ദര്‍ശനം നടത്തി.
കല്യാണ മരണ വീടുകളില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം തെരഞ്ഞെടുപ്പു സംബന്ധിച്ച നോമിനേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും, ചര്‍ച്ചകളുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കുകൊണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."