HOME
DETAILS
MAL
രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം
backup
June 20 2016 | 14:06 PM
ഹരാരെ: സിംബാബ്വെക്കെതിരേ രണ്ടാം ട്വന്റി ട്വന്റിയില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം. 100 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 13.1 ഓവറില്‍ വിജയം നേടി. മണ്‍ദീപ് 40 പന്തില്‍ നിന്ന് 52 റണ്‍സും 40 പന്തില്‍ നിന്ന് 47 റണ്‍സ് നേടി ലോകേഷ് രാഹുലും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയെ ബുമ്റയും ബരിന്ദര്‍ ശ്രണും ചേര്‍ന്ന് അക്ഷരാര്‍ഥത്തില്‍ കെട്ടിയിട്ടു. 20 ഓവറില്‍ സിംബാബ്വെക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യയ്ക്കുവേണ്ടി ബരിന്ദര്ശ്രണ് നാലും ബുമ്റ മൂന്നു വിക്കറ്റും ധവാല്‍ കുല്‍ക്കര്‍ണിയും ചാഹലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."