കര്‍ണാടകയില്‍ മോദിക്ക് എഫ് ഗ്രേഡ് -ട്വീറ്റുമായി വീണ്ടും രാഹുല്‍
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുന്നതിനിടെ പ്രധാനമന്ത്രിയെ പരിഹസിക്കുന്ന ട്വീറ്റുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ വീണ്ടും. കര്‍ണാടകയിലെ കര്‍ഷകരോടുള്ള അവഗണന സൂചിപ്പിക്കുന്നതാണ് ട്വീറ്റ്. കാര്‍ഷിക വിഷയത്തില്‍ പ്രധാനമന്ത്രിക്ക് എഫ് ഗ്രേഡ് ആണ് രാഹുല്‍ നല്‍കിയിരിക്കുന്നത്.
അതേസമയം, കര്‍ണാടകയില്‍ പ്രചാരണത്തിനായി ഇന്ന് നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും എത്തുന്നുണ്ട്. ഇരുവരും മൂന്ന് വീതം തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. കര്‍ണാടക സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെക്കുറിച്ച് പതിനഞ്ച് മിനിറ്റ് സംസാരിക്കാനുള്ള നരേന്ദ്രമോദിയുടെ വെല്ലുവിളിയോട് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ജനം പ്രതീക്ഷിക്കുന്നുണ്ട്.
ബംഗളൂരുവിലും കല്‍ബുര്‍ഗിയിലും ബല്ലാരിയിലുമാണ് മോദിയുടെ പരിപാടികള്‍. കഴിഞ്ഞ ദിവസം മോദി കര്‍ണാടക യിലെ പരിപാടികളില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചിരുന്നു. അവക്കും ഇന്ന് രാഹുലിന്റെ മറുപടി ഉണ്ടായേക്കാം. മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുക്കുന്ന റാലികളിലാണ് രാഹുല്‍ ഗാന്ധി ഇന്ന് ഉണ്ടാകുക.
തെരഞ്ഞെടുപ്പിന് ഒമ്പത് ദിവസം മാത്രം ശേഷിക്കെ മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും വരവ് പ്രചാരണ രംഗം കൊഴുപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."