ബുദ്ധിമാന്ദ്യമുള്ള യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് മരിയാ സദനത്തിലെത്തിച്ചു
പാലാ:അവശനിലയില്‍ കണ്ടെത്തിയ ബുദ്ധിമാന്ദ്യമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് പാലാ മരിയസദനത്തിലെത്തിച്ചു.
ആഴ്ചയോളമായി നാഗരത്തിന്റെ പലഭാഗത്തിയായി ഭക്ഷണവും വസ്ത്രങ്ങളുമില്ലാതെ അലഞ്ഞുതിരിയുകയായിരുന്നു യുവാവ്. 40 വയസ് തോന്നിക്കുന്ന ഇയ്യാള്‍ അവ്യക്തമായി സംസാരിക്കുന്നുമുണ്ട്. റോഡിന് നടുവിലും മറ്റും കയറിനിന്ന് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനൊപ്പം അപകടത്തില്‍ നിന്നും പലപ്പോഴും തലനാരിഴക്ക് രക്ഷപെടുന്ന സംഭവവും ഉണ്ടായതോടെയാണ് നാട്ടുകാര്‍ യുവാവിനെക്കുറിച്ച് പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ജനമൈത്രി പോലീസും പാലാ എസ്.ഐ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്ന് ഇയ്യാള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കിയ ശേഷം നാട്ടുകാരുടെയും ഓട്ടോ ഡ്രൈവര്‍മാരുടെയും സഹായത്തോടെ തുടര്‍സംരക്ഷണത്തിനായി പാലാ മരിയസദനത്തിലെത്തിക്കുകയായിരുന്നു.
മരിയസദനത്തില്‍ ഇത്തരത്തില്‍ 350 അന്തേവാസികളാണ് നിലവിലുള്ളത്. ഇവരില്‍ 250 പുരുഷന്മാരും 100 സ്ത്രീകളും ഉള്‍പ്പെടുന്നു. 2017ല്‍ മാത്രം 230 അന്തേവാസികള്‍ എത്തിയിട്ടുണ്ട്. ഇതില്‍ പോലീസ് സഹകരണത്തോടെ എത്തിച്ചവര്‍ 80 പേരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."