ഇന്ത്യയില്‍ കറുത്തവരെ വേട്ടയാടുന്ന ഭരണകൂട ഭീകരത: പന്ന്യന്‍ രവീന്ദ്ര
വൈക്കം: കുത്തകമുതലാളിമാര്‍ക്ക് ബാങ്കുകളും ചരിത്രസ്മാരകങ്ങളും വില്‍ക്കുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാരെന്ന് സി.പി.ഐ കേന്ദ്രകണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
മനുഷ്യര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ ഇഷ്ടമുള്ള ദൈവത്തെ പ്രാര്‍ത്ഥിക്കാനോ ഇവര്‍ അനുവദിക്കുന്നില്ല. പാവപ്പെട്ടവന്റെ എല്ലാ ആനുകൂല്യങ്ങളും അവര്‍ക്കുള്ള സബ്‌സിഡികളും നിര്‍ത്തലാക്കി. പെട്രോള്‍വില ദിനംപ്രതി കുതിച്ചുയരുന്നു. ഇതിനെല്ലാം ഒത്താശ ചെയ്യുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കാര്‍ക്ക് കറുത്തനിറമുള്ള മനുഷ്യരെ കണ്ടുകൂടാ.ദലിതരെയും ന്യൂനപക്ഷങ്ങളിലെയും കുഞ്ഞുങ്ങളെപ്പോലും ഇവര്‍ കടന്നാക്രമിക്കുകയാണ്.
ഇവരുടെ കാടത്തത്തിനെതിരെ മതനിരപേക്ഷ ശക്തികളുടെ വിശാലവേദി സംഘടിക്കണം. നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് ഇന്ന് ഇന്ത്യയിലെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കച്ചേരിക്കവലയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഡി.രഞ്ജിത്ത് കുമാര്‍ അധ്യക്ഷനായി. ആര്‍.സുശീലന്‍, ലീനമ്മ ഉദയകുമാര്‍, പി.സുഗതന്‍, എം.ഡി ബാബുരാജ്, കെ.ഡി വിശ്വനാഥന്‍, പി.എസ് പുഷ്പമണി, കെ.വി ജീവരാജന്‍, കെ.അജിത്ത്, കെ.വി നടരാജന്‍, പി.ആര്‍ രജനി, ഡി.ബാബു, വി.കെ അനില്‍കുമാര്‍, പി.പ്രദീപ്, മനു സിദ്ധാര്‍ത്ഥന്‍, എ.സി ജോസഫ് എന്നിവര്‍ സംസാരിച്ചു. വലിയകവലയില്‍ നിന്നും ആരംഭിച്ച മെയ്ദിനറാലിക്ക് കെ.എസ് രത്‌നാകരന്‍, ആര്‍.ബിജു, എന്‍.അനില്‍ ബിശ്വാസ്, പി.എസ് പുഷ്‌കരന്‍, കെ.കെ ചന്ദ്രബാബു, ഇ.എന്‍ ദാസപ്പന്‍, കെ.എ രവീന്ദ്രന്‍, കെ.വേണുഗോപാല്‍, കെ.ജി രാജു, സാബു പി മണലൊടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."