ക്ഷീര കര്‍ഷകര്‍ക്ക് മികച്ച ലാഭത്തിന്: വൈക്കം ബ്ലോക്കിന്റെ ഗോവര്‍ദ്ധനം പദ്ധതി
വൈക്കം : ക്ഷീരകര്‍ഷകര്‍ക്ക് മികച്ച ലാഭം നേടാനുള്ള ഗോവര്‍ദ്ധനം പദ്ധതിയുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിടാരി ഗോസംരക്ഷണ ഗോശാലയാണ് കര്‍ഷകര്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നത്.
ക്ഷീര സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന വനിതാ പുരുഷ ഗ്രൂപ്പുകള്‍ മുഖേന പത്ത് മുതല്‍ പന്ത്രണ്‍് മാസം വരെ പ്രായമുള്ള മുപ്പത് കിടാരികളെ വളര്‍ത്തുന്ന യൂണിറ്റ് സ്ഥാപിക്കുന്നതാണ് ഗോവര്‍ദ്ധനം പദ്ധതി. ക്ഷീര വകുപ്പിന്റെ വിവിധ പദ്ധതികളിലേക്ക് ആവശ്യമുള്ള കറവ പശുക്കളെയും ചെനയുള്ള പശുക്കളെയും ഈ യൂണിറ്റുകളില്‍ നിന്ന് ലഭ്യമാക്കും.
കൂടാതെ പ്രസവിച്ച ഉടനെ പശുവിനെയും കുഞ്ഞിനെയും ന്യായ വിലക്ക് കര്‍ഷകര്‍ക്ക് വില്‍ക്കുകയും ചെയ്യും. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, രാജപാളയം, കമ്പം, തേനി കര്‍ണാടകയിലെ കൃഷ്ണഗിരി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ കേരളത്തിലേക്ക് കറവ പശുക്കളെ കൊണ്‍ïു വരുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷകരുമായി ഇടപെടുന്ന ഏജന്റമാര്‍് കച്ചവടത്തില്‍ നിന്നും കൊള്ള ലാഭം നേടുകയും കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം നേരിടുകയുമാണ് . ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാണ് വൈക്കത്തെ കിടാരി സംരക്ഷണ ശാല.
നല്ല ഉല്‍പാദന ക്ഷമതയുള്ള സങ്കര ജനുസ്സില്‍പ്പെട്ട വര്‍ഗ്ഗ ഗുണമുള്ള കിടാരികളെ ശാസ്ത്രീയമായ പരിചരണത്തിലൂടെ പ്രതിദിനം 20-30 ലിറ്റര്‍ പാല്‍ ചുരത്തുന്ന കറവ പശുക്കളായി സൃഷ്ടിക്കുന്ന ഗോശാല പടുത്തുയര്‍ത്തുകയാണ് ലക്ഷ്യമെന്ന് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി പറഞ്ഞു. കൂടാതെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജോലിക്കാര്‍ക്ക് ദിനംപ്രതി 300രൂപ കൂലി നല്‍കി വരുമാന മാര്‍ഗം സൃഷ്ടിക്കപ്പെടും.ഒരു യൂണിറ്റിന് 12 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി അഞ്ച് ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതമായി പദ്ധതി നടപ്പിലാക്കുന്ന ക്ഷീരോല്‍പാദക സംഘം അഞ്ച് ലക്ഷം രൂപയും ഗ്രൂപ്പ് അംഗങ്ങള്‍ രï് ലക്ഷം രൂപയും ഗോവര്‍ദ്ധനം പദ്ധതിക്ക് വകയിരുത്തും.
തദ്ദേശീയമായി കിടാരികളെ പരിപാലിച്ച് സംരക്ഷിക്കുന്ന കിടാരി സംരക്ഷണ ഗോശാലകളുടെ പ്രസക്തി വര്‍ദ്ധിച്ചു വരുന്നതു കൊïാണ് ഇത്തരം ഒരു ആശയവുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."