HOME
DETAILS
MAL
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊവിഡ്-19 സ്ഥിരീകരിച്ചു
backup
March 27 2020 | 11:03 AM
ലണ്ടന്‍:ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് അദ്ദേഹം സ്വയം നിരീക്ഷണത്തിലായിരുന്നു. ഔദ്യോഗിക വസതിയില്‍ നിന്നും ചുമതലകള്‍ നിറവേറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍.എച്ച.എസ് ഉദ്യോഗസ്ഥരാണ് പരിശോധനാ ഫലം വ്യക്കതമാക്കിയത്.
നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടിനില്‍ കൊവിഡ്-19 അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണുള്ളത്. 11,600ല്‍ അധികംപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 578 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."