അന്താരാഷ്ട്ര നിലവാരത്തിലേക്ക് ആദ്യചുവട് സ്‌കൂള്‍ ഫര്‍ണിച്ചര്‍ പദ്ധതിക്ക് തുടക്കം
കണ്ണൂര്‍: ജില്ലയിലെ വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് വിതരണം ചെയ്യുന്ന ഫര്‍ണിച്ചറുകളുടെ വര്‍ക്ക് ഓര്‍ഡര്‍ കൈമാറി. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ റബ്‌കോ ചെയര്‍മാന്‍ എന്‍ ചന്ദ്രനില്‍ നിന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് രേഖ ഏറ്റുവാങ്ങി. അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട 23 സ്‌കൂളുകള്‍ ഉള്‍പ്പെടെ 62 സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനാവശ്യമായ ഫര്‍ണിച്ചറുകളാണ് വിതരണം ചെയ്യുന്നത്. 965 ഡസ്‌കുകളും 965 ബഞ്ചുകളും 226 മേശകളും 226 കസേരകളുമാണ് വിതരണം ചെയ്യുന്നത്. സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് മുന്നോടിയായി അടിസ്ഥാന സൗകര്യവികസനത്തിന് പ്രാധാന്യം നല്‍കിയാണ് ജില്ലാപഞ്ചായത്ത് ഫര്‍ണിച്ചറുകള്‍ കൈമാറുന്നത്. രണ്ടു കോടി രൂപ ചെലവഴിച്ച് റബ്‌കോ വഴിയാണ് വിതരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."