HOME
DETAILS
MAL
കൊവിഡ് 19: സഊദിയിൽ 92 പേർക്ക് കൂടി സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 1104 ആയി ഉയർന്നു
backup
March 27 2020 | 12:03 PM
റിയാദ്: സഊദിയിൽ കൊവിഡ് -19 വൈറസ് ബാധ പുതുതായി 92 പേർക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1104 ആയി ഉയർന്നു. ഇന്ന് രണ്ട് പേര് കൂടി രോഗ മുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം മുപ്പത്തിയഞ്ചായി. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ ഇപ്രകാരമാണ്. റിയാദ് 46, മദീന 19, ഖതീഫ് 10, ജിദ്ദ 7, ദമ്മാം 4, ദഹ്റാന്‍ 2, ബുറൈദ 2, ഹൊഫൂഫിലും കോബാറിലും ഒരാള്‍ വീതം. ഇതു വരെ മൂന്ന് മരണം മാത്രമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."