ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം ഇന്ന് തുടങ്ങും
പാലക്കാട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസനസമിതി നടത്തുന്ന പുസ്തകോത്സവത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസങ്ങളിലായി ചന്ദ്രനഗര്‍ ശ്രീപാര്‍വതി മണ്ഡപത്തില്‍ നടക്കുന്ന പുസ്തകോത്സവം രാവിലെ 10ന് കെ.വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തും. നോവലിസ്റ്റ് അംബികാസുതന്‍ മാങ്ങാട്, മുല്ലശ്ശേരി ചന്ദ്രന്‍, ടി.കെ. ശങ്കരനാരായണന്‍, എം.ബി. മിനി, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പി.കെ. സുധാകരന്‍, ടി.ആര്‍. അജയന്‍, മാന്‍ഹോള്‍ സിനിമയുടെ കലാസംവിധായകന്‍ അജിത് പ്ലാക്കാട് തുടങ്ങിയവര്‍ പങ്കെടുക്കും . പരിപാടിയോടനുബന്ധിച്ച് ടി.കെ. ശങ്കരനാരായണന്‍ എഴുതിയ '50 ചെറിയ കഥകള്‍' അംബികാസുതനും, മുല്ലശ്ശേരി ചന്ദ്രന്‍ എഴുതിയ 'ആഴങ്ങള്‍' പി.കെ. സുധാകരനും, എം.ബി. മിനി യുടെ 'ഭൂമിമാനസ'ത്തിന്റെ രണ്ടാംപതിപ്പ് മുണ്ടൂര്‍ സേതുമാധവനും പ്രകാശനം ചെയ്യും.
വൈകിട്ട് നാല് മുതല്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'കേരളത്തിലെ പ്രശസ്ത വ്യക്തികളെക്കുറിച്ചുളള ഡോക്യുമെന്ററി' പ്രദര്‍ശനവും നടക്കും.
12 ന് യു.പി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുളള കവിതാലാപന മത്സരം, 13 ന് സാംസ്‌കാരിക സദസ്, സമാപന സമ്മേളനം എന്നിവയും പുസ്തകോത്സവത്തിന്റെ ഭാഗമായുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."