HOME
DETAILS
MAL
ലക്ഷ്യം ബി.ജെ.പിയുടെ പരാജയം; ദേശീയതലത്തില്‍ വിശാല സഖ്യമില്ല- സീതാറാം യെച്ചൂരി
backup
February 09 2019 | 13:02 PM
ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പില്‍ ലക്ഷ്യം ബി.ജെ.പിയുടെ പരാജയമാണെന്നും ദേശീയതലത്തില്‍ വിശാല സഖ്യമില്ലെന്നും സീതാറാം യെച്ചൂരി.
എന്നാല്‍ തൃണമൂല്‍, ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുകയും ബിജെപിയെയും തൃണമൂലിനേയും തോല്‍പ്പിക്കുകയുമാണ് ലക്ഷ്യം. സഖ്യങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. അടവുനയം സംസ്ഥാന അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയ സാധ്യതക്ക് അനുസരിച്ച് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുകയും തൊഴിലില്ലായ്മ മുഖ്യ വിഷയമാക്കി ഉയര്‍ത്തികൊണ്ട് വരികയും ചെയ്യും. പശ്ചിമബംഗാളില്‍ സി.പി.എമ്മുമായി ധാരണക്ക് തയാറെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടിയുടെ പ്രകടന പത്രികയ്ക്ക് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ രൂപംനല്‍കുമെന്നും സീതറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."