ബി.ജെ.പി വെട്ടില്‍; തിരുവനന്തപുരത്ത് മല്‍സരിക്കാനൊരുങ്ങി പി.പി മുകുന്ദന്
തിരുവനന്തപുരം: ബിജെപിയെ ഞെട്ടിച്ച് തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങി പി.പി മുകുന്ദന്. നേതൃത്വത്തിന്റെ വീഴ്ച തിരുത്താനാണ് നീക്കമെന്നും ശിവസേന അടക്കമുള്ള സംഘടനകള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും തന്നെ വേണ്ടെങ്കില്‍ പാര്‍ട്ടി പുറത്താക്കട്ടെയെന്നും മുകുന്ദന് വ്യക്തമാക്കി. ശബരിമല പ്രശ്നം മുതലെടുക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നും കുറ്റപ്പെടുത്തി.
ബിജെപി ഏറ്റവും പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരത്ത് സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ചാണ് മുതിര്‍ന്ന നേതാവായ പി പി മുകുന്ദന് സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങുന്നത്. പാര്‍ട്ടിയുടെ നേതൃ സ്ഥാനങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാമെന്ന് പറഞ്ഞത് നേതാക്കള്‍ പാലിക്കാത്തത് തന്നെയാണ് പ്രധാന കാരണം. ബിജെപിയുമായി അകന്ന് ഒറ്റക്ക് മത്സരിക്കാനൊരുങ്ങുന്ന ശിവസേന മുകുന്ദനെ കളത്തിലിറക്കാനുള്ള നീക്കങ്ങളിലാണ്.
നേമത്ത് സ്വതന്ത്രവേഷത്തിലിറങ്ങാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലോചിച്ചെങ്കിലും ഒ.രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഇടപെട്ടാണ് മുകുന്ദനെ പിന്തിരിപ്പിച്ചിരുന്നത്. ആര്.എഎസ്.എസ്സിന് മുകുന്ദന്റെ തിരിച്ചുവരവ് എതിര്‍പ്പില്ലെങ്കിലും ബിജെപി സംസ്ഥാന നേതൃത്വമാണ് തടയിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."