'എന്റ കുട്ടികള്‍ക്ക് പുല്ല് കഴിച്ച് വിശപ്പടക്കേണ്ടിവന്നു' സംഭവം മറ്റെങ്ങുമല്ല പ്രധാമന്ത്രിയുടെ സ്വന്തം നിയോജക മണ്ഡലത്തില്‍
ന്യൂഡല്‍ഹി: രാജ്യം കൊവിഡ്-19 ജാഗ്രതയിലാണ്. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. ഇരുപത്തിയൊന്ന് ദിവസം രാജ്യം അടച്ചിടുന്നു. പൂര്‍ണമായും 21 ദിവസം വീടിനുള്ളില്‍ കഴിയാന്‍ പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തു. അതിനിടയില്‍ ആരും കാണാതെ പോകുന്ന പച്ചയായ ചില യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
അവശ്യ സാധനങ്ങള്‍ ഒഴികെ മറ്റെല്ലാ തൊഴില്‍ മേഖലയും സ്തംഭിച്ചുകഴിഞ്ഞു. ദിവസവേതനക്കാരുടെ മുകളില്‍ പട്ടിണിയുടെ നിഴല്‍ വീണുകഴിഞ്ഞു. പ്രധാനമന്തിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസിയില്‍ ഇത്തരത്തില്‍ പട്ടിണിയുടെ ഇരുള്‍ വീണ ഒരുപറ്റം മനുഷ്യരെ കാണാം. അത്തരത്തില്‍ ഒരുചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടുകഴിഞ്ഞു.
വാരണാസി ജില്ലയിലെ ബഡഗാവ് ബ്ലോക്കിലെ കൊയിരിപൂര്‍ ഗ്രാമത്തില്‍ ഒരുപറ്റം കുട്ടികള്‍ ഗ്രാമത്തിലെ ഗോതമ്പ് വയലില്‍ നിന്ന് കാലിത്തീറ്റയായി കന്നുകാലികള്‍ക്ക് നല്‍കുന്ന പുല്ല് കഴിക്കുകയാണ്. മുസഹര്‍ സമൂഹത്തില്‍പെട്ട എകദേശം അഞ്ച് വയസ് പ്രായമുള്ള ആറുകുട്ടികള്‍ ആ പുല്ല് കഴിക്കുന്നതും ആഘോഷമാക്കുകയാണ്.
അവിടങ്ങളിലുള്ളവര്‍ മുഴുവനും ദിവസക്കൂലിക്കാരാണ്. അന്നന്നുള്ള അന്നത്തിനായി പണിയെടുത്ത് ജീവിതം തള്ളിനീക്കുന്നവര്‍.നിര്‍മ്മാണ ഫാക്ടറികളിലും സമീപത്തുള്ള ഇഷ്ടിക ചൂളകളിലും ജോലി ചെയ്യുന്നു. ലോക്ക് ഡൗണില്‍ അതിര്‍ത്തികള്‍ കൊട്ടിയടച്ചതോടെ തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്, മറ്റുള്ളവര്‍ ജോലിയില്ലാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണ്. ഉപജീവനം ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണ് ഇവര്‍ക്കു മുന്‍പില്‍.
ജനതാ കര്‍ഫ്യൂ കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതല്‍ ഗ്രാമത്തിന്റെ സ്ഥിതിഗതികള്‍ മാറാന്‍ തുടങ്ങിയിരുന്നു. ആദ്യദിവസം ഗ്രാമത്തിലെ അവര്‍ അടുത്തുള്ള ഫാമുകളില്‍ നിന്ന് ഉരുളക്കിഴങ്ങ് എടുത്ത് തിളപ്പിച്ച് കഴിച്ചു. പിന്നീടങ്ങോട്ട് കന്നുകാലികള്‍ക്ക് സാധാരണയായി കഴിക്കാന്‍ നല്‍കുന്ന പുല്ല് കഴിക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ല. അവര്‍ ഈ പുല്ല് ഉപ്പുമായി തിന്നുകയായിരുന്നു. ദാരിദ്ര്യത്തിന്റെ അങ്ങേയറ്റം ഭീകരാവസ്ഥയിലേക്ക് എത്തിയിരിക്കുന്നു അവര്‍. ബനാറസിലെ പ്രാദേശിക സോഷ്യല്‍ മീഡിയയിലൂടെ കുട്ടികള്‍ പുല്ല് തിന്നുന്നതിന്റെ ഫോട്ടോ ഷെയര്‍ചെയ്തിരുന്നു.
ഇതിനുശേഷം അവിടുത്തെ ഭരണകൂടം ഇടപെട്ടു. ആ കുട്ടികളുടെ കണ്ണുകളിലെ നിസ്സഹായത ഒരുപാട് മനസുകളെ കീഴ്‌പ്പെടുത്തിയിരുന്നിരിക്കണം ബഡാഗോണ്‍ പോലീസ് സ്റ്റേഷനിലെ ഓഫീസര്‍ സഞ്ജയ് കുമാര്‍ സിംഗ് ഗ്രാമം സന്ദര്‍ശിച്ച് കുടുംബത്തെ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി. സംഭവത്തെക്കുറിച്ച് ഗ്രാമത്തിലെ എസ്.ഡി.എമ്മിനെ അറിയിച്ചിട്ടുണ്ടെന്നും അവരുടെ ഓഫീസില്‍ നിന്ന് കുറച്ച് ഭക്ഷണം ശേഖരിക്കണമെന്നും സഞ്ജയ് കുമാര്‍ സിങ് ഗ്രാമത്തിലുള്ളവര്‍ക്ക് ഉറപ്പുനല്‍കി. തുടര്‍ന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ ബുധനാഴ്ച ഗ്രാമീണര്‍ക്ക് 15 കിലോ റേഷന്‍ ലഭ്യമാക്കി.
അപ്പോഴെല്ലാം അങ്ങേയറ്റം കടപ്പാടാണ് തങ്ങളെ സഹായിച്ചവരോട് ഗ്രാമത്തിലുള്ളവര്‍ക്കുള്ളത്. സ്വന്തം മണ്ഡലത്തെ തിരിഞ്ഞുനോക്കാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രിയോട് അമര്‍ഷം മാത്രമാണ്.
''കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെയുള്ള ആളുകള്‍ മരണത്തെ മുഖാമുഖം കാണുകയായിരുന്നു. എന്റെ കുട്ടികള്‍ക്ക് വിശക്കുന്നു, അവര്‍ക്ക് ഉപ്പും വെള്ളവും ചേര്‍ത്ത് പുല്ല് കഴിക്കേണ്ടിവന്നു. ഞങ്ങള്‍ പലരേയും കണ്ടു ആരും സഹായിച്ചില്ല. എന്തുചെയ്യാമെന്ന് നോക്കാമെന്നാണ് പറഞ്ഞത്.' ഗ്രാമത്തിലെ ഒരു സ്ത്രി പറഞ്ഞു.
ഗ്രാമങ്ങളില്‍ ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുന്ന മുസഹാര്‍ സമുദായത്തിലെ ആളുകളെ ഈ പെട്ടെന്നുള്ള ലോക്ക് ഡൗണ്‍ എത്രത്തോളം ബാധിക്കുമെന്ന് ഏതൊരാള്‍ക്കും മനസിലാക്കാന്‍ സാധിക്കുന്നതേയുള്ളു.കൈ കഴുകാന്‍ സോപ്പുകള്‍ പോലുമില്ലാത്തതിനാല്‍ ആ പ്രദേശത്തെ ആളുകള്‍ക്ക് ''സാനിറ്റൈസര്‍'' പോലുള്ള കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണാനേ കഴിയൂ.
ഗ്രാമത്തിലെ പ്രധാനമന്ത്രിയെ ആക്രമിച്ച റായ് എന്നയാള്‍ പറയുകയുണ്ടായി, ''ഇതാണ് അദ്ദേഹത്തിന്റെ നിയോജകമണ്ഡലം. രാജ്യത്തെയും തന്റെ നിയോജകമണ്ഡലത്തിലെ ജനങ്ങളെപ്പോലും അദ്ദേഹം അഭിസംബോധന ചെയ്തു, പക്ഷേ ദരിദ്രരെ പരാമര്‍ശിച്ചോ? ഈ ആളുകള്‍ക്കായി അദ്ദേഹം എന്തെങ്കിലും ചെയ്തിട്ടുണ്ടോ? '
ഇത് ഒരു വ്യക്തിയുടെ മാത്രം ചോദ്യമല്ല ആ ഗ്രാമത്തിലെ ഓരോരുത്തരുടേയും ചോദ്യമാണ്. പ്രധാമന്ത്രിയുടെ സ്വന്തം നിയോജക മണ്ഡലത്തിലെ ചിത്രം ഇതാണെങ്കില്‍ രാജ്യത്തിന്റെ മറ്റുകോണുകളില്‍ ഇതിനേക്കാള്‍ ഭീകര മുഖം കാണുമെന്നതിന് സംശയം വേണ്ട. ലോക്ക് ഡൗണിന്റെ പിടിയിലമര്‍ന്ന് ജീവിതങ്ങള്‍ ഇല്ലാതാകുന്നത് ശ്രദ്ധിക്കേണ്ടത് ഒരു ഭരണാധികാരിയുടെ കര്‍ത്തവ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."