HOME
DETAILS
MAL
ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടുചുമരില്‍ ചാപ്പകുത്തി വികൃതമാക്കി
backup
March 10 2017 | 20:03 PM
തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടുചുമരില്‍ ചാപ്പകുത്തി. പുതിയതെരു മണ്ഡപത്തിന് സമീപത്തെ രവീന്ദ്രന്റെ വീട്ടുചുമരിലാണ് ചാപ്പകുത്തിയത്. ചുമരിലും വാതിലിലും ജനാലയിലും ആര്.എസ്.എസ്-ബി.ജെ.പി, വി.എച്ച്.പി സംഘടനകളുടെ പേര് കാവി പെയിന്റ് കൊണ്ട് എഴിതി വൃത്തിഹീനമാക്കുകയായിരുന്നു. രവീന്ദ്രനും കുടുംബവും മുഴപ്പിലങ്ങ് കുറുംബക്കാവ് ഉത്സവത്തിന് പോയ സമയത്താണ് സംഭവം. ഉത്സവം കഴിഞ്ഞ് ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. അതിക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി പരാതിപ്പെട്ടു. എടക്കാട് പൊലിസ് കേസെടുത്തു. ബി.ജെ.പി-ആര്.എസ്.എസ് നേതാക്കളായ പി.കെ വേലായുധന്, ആര്.കെ ഗിരിധരന്, കെ.പി ഹരീഷ്ബാബു, എ ജിനചന്ദ്രന്, ശ്യാംമോഹന് വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."