HOME
DETAILS
MAL
സഊദിയിൽ കർഫ്യു സമയത്ത് ആശുപത്രി സഹായത്തിന് റെഡ്ക്രസന്റിനെ വിളിക്കാം
backup
March 27 2020 | 15:03 PM
റിയാദ്: സഊദിയിൽ ഏർപ്പെടുത്തിയ കർഫ്യു സമയത്ത് ആശുപത്രി സഹായത്തിനായി റെഡ് ക്രസന്റിന്റെ സഹായം തേടാം. റെഡ്ക്രസന്റിന്റെ 997 നമ്പറില്‍ വിളിച്ചാണ് സഹായം അഭ്യർത്ഥിക്കേണ്ടത്. ഈ നമ്പറിൽ വിളിക്കുമ്പോൾ വിളിച്ചയാളുടെ മൊബൈലില്‍ പുറത്തിറങ്ങുന്നതിനു ള്ള അനുമതി സന്ദേശമായെത്തും.
ഈ സന്ദേശം അനുമതിയായി പരിഗണിച്ച് കര്‍ഫ്യൂ സമയത്ത് രോഗിയുമായി ആശുപത്രിയിലേക്ക് പോകാവുന്നതാണ്. ഇത് ദുരുപയോഗം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നും റെഡ്ക്രസന്റിന്റെ മുന്നറിയിപ്പുണ്ട്. ആംബുലന്‍സ് ആവശ്യമില്ലാത്ത സാഹചര്യങ്ങളുണ്ടായാലും റെഡ്ക്രസന്റിനെ വിളിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."