HOME
DETAILS
MAL
മലയാളി നഴ്സ് ബഹ്റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍
backup
February 09 2019 | 16:02 PM
മനാമ: ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്സിനെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചെങ്ങന്നൂര്‍ കാരക്കാട് സിതാര ഹൗസില്‍ പ്രിന്‍സ് എബ്രഹാം വര്‍ഗീസിന്റെ ഭാര്യ പ്രിയങ്ക(31)യെയാണ് കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഭര്‍ത്താവ് പ്രിന്‍സ് ബഹ്റൈനിലുണ്ട്. ഏക മകന് ആരോണ്‍ നാട്ടിലാണ്. ഒരുമാസം മുമ്പ് നാട്ടില്‍ പോയപ്പോഴാണ് മകനെ ഇവര്‍ നാട്ടിലാക്കിയത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസ് ക്ലിയറന്‍സ് ലഭിക്കുന്നതോടെ മാത്രമേ മൃതദേഹം നാട്ടിലേക്കയക്കാനാകൂ. സ്പോണ്‍സറുടെ നേതൃത്വത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."