വീട്ടിലിരിക്കാതെ ഇറങ്ങിനടന്ന 1383 പേര്‍ ഇന്ന് അറസ്റ്റില്‍; പിടിച്ചെടുത്തത് 923 വാഹനങ്ങള്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം അറസ്റ്റിലായത് 1383 പേരാണ്. കൊവിഡും നിയന്ത്രണവും കൂടിയ കാസര്‍കോട്ട് ആളുകള്‍ പുറത്തിറങ്ങുന്നത് കുറഞ്ഞുവെന്ന് കേസുകള്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച 14 കേസുകള്‍ മാത്രമാണ് കാസര്‍കോട്ട് എടുത്തത്. നിരോധനം ലംഘിച്ചതിന് സംസ്ഥാനത്ത് വെള്ളിയാഴ്ച 1381 പേര്‍ക്കെതിരേ കേസെടുത്തു. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി. 923 വാഹനങ്ങളും പിടിച്ചെടുത്തു.
വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് പത്തനംതിട്ടയിലാണ്. ഇവിടെ 228 പേര്‍ക്കെതിരേയാണ് കേസെടുത്തത്. കൊല്ലം സിറ്റി പരിധിയില്‍ 145 ഉം റൂറലില്‍ 98ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തത് 132 കേസുകളാണ്. കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇവിടെ 14 കേസുകള്‍ മാത്രമാണ് വെള്ളിയാഴ്ച രജിസ്റ്റര്‍ ചെയ്തത്.
ജില്ലകള്‍ തിരിച്ചുള്ള കണക്കുകള്‍ ചുവടെ
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി 43, 37, 37
തിരുവനന്തപുരം റൂറല്‍ 101, 100, 73
കൊല്ലം സിറ്റി 145, 159, 116
കൊല്ലം റൂറല്‍ 98, 95, 85
പത്തനംതിട്ട 228, 227, 176
കോട്ടയം 132, 132, 37
ആലപ്പുഴ 72, 73, 49
ഇടുക്കി 104, 124, 19
എറണാകുളം സിറ്റി 39, 37, 23
എറണാകുളം റൂറല്‍ 109, 97, 67
തൃശൂര്‍ സിറ്റി 57, 67, 57
തൃശൂര്‍ റൂറല്‍ 61, 67, 45
പാലക്കാട് 31, 46, 26
മലപ്പുറം 16, 37, 0
കോഴിക്കോട് സിറ്റി 68, 0, 68
കോഴിക്കോട് റൂറല്‍ 18, 25, 15
വയനാട് 25, 23, 6
കണ്ണൂര്‍ 20, 21, 12
കാസര്‍കോട് 14, 16, 12
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."