കുടിവെള്ള ക്ഷാമം: കുപ്പിവെള്ള കമ്പനികള്‍ക്ക് ചാകര
പാലക്കാട്: ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ അനധികൃത കുപ്പിവെള്ള കമ്പനികള്‍ക്ക് ചാകര. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കുപ്പിവെള്ള വില്‍പനടക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതരും ഇതുകണ്ടില്ലെന്നു നടിക്കുകയാണ്. ശുദ്ധീകരിക്കാത്തതും മോശം അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ കുപ്പിവെള്ള കമ്പനികളാണ് നിലവില്‍ വിപണിയിലുള്ളതെന്നു പറയപ്പെടുന്നു.
കുപ്പിവെള്ള വില്‍പനവഴി വന്‍ലാഭമാണ് ഈ മേഖലയിലുള്ളവര്‍ നേടുന്നത്. അമ്പത് മുതല്‍ നൂറുരൂപ വരെ കുപ്പിവെള്ളത്തിന് തുക ഈടാക്കുന്നുണ്ട്. മാത്രമല്ല രണ്ടുദിവസം കഴിഞ്ഞാല്‍ വെള്ളത്തില്‍ പച്ചനിറത്തില്‍ പായല്‍ വരുന്നതായി പറയുന്നു.
ലൈസന്‍സുപോലും ഇല്ലാതെയാണ് ഭൂരിഭാഗവും വിപണിയില്‍ കുപ്പിവെള്ളം വില്‍ക്കുന്നത്.
കത്തുന്ന വേനലിനെ മറയാക്കി ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാനാണ് കുപ്പിവെള്ള മാഫിയകളുടെ ശ്രമം. മതിയായ രീതിയില്‍ ശുദ്ധീകരിക്കാത്തതും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ശാസ്ത്രീയ പ്രക്രിയകള്‍ നടത്തേണ്ടതുമായ കാര്യങ്ങളൊന്നും ചെയ്യാതെയാണ് ഇത്തരക്കാര്‍ പൊതുവിപണിയില്‍ കുപ്പിവള്ളം വില്ക്കുന്നത്. ഏറ്റവുംലാ'കരമായതും കാര്യമായ മുതല്‍മുടക്കില്ലാത്തതുമായ കച്ചവടമാണ് കുപ്പിവെള്ള വില്‍പന.
പൊതുജനാരോഗ്യത്തിനു വെല്ലുവിളി ഉയര്‍ത്തുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായകുപ്പിവെളളമാണ് ഇപ്പോള്‍ വിപണിയലധികവും.
പല രോഗങ്ങള്‍ക്കും ഇത് കാരണമായേക്കാം. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പുറമേനിന്നുള്ള കുപ്പിവെള്ളവില്‍പന നിരോധിച്ചിരിക്കുകയാണ്. കുപ്പിവെള്ളം ലിറ്ററൊന്നിന് ഇരുപതു രൂപയാണ് ഈടാക്കിവരുന്നത്. ഇതില്‍ ബോട്ടിലിംഗും ജലലഭ്യതയും പരിസരശുചിത്വവും ശുദ്ധീകരണ സംവിധാനകാര്യങ്ങളോ ഒന്നുംആര്‍ക്കും അറിയാത്ത സ്ഥിതിയാണ്. ഇത്തരംകുപ്പിവെള്ളമാണ് ഹോട്ടലുകളിലും ജ്യൂസ് കടകളിലും ഉപയോഗിക്കുന്നത്.
എന്നാല്‍ അധികൃതരാകട്ടെ ഇതുസംബന്ധിച്ച് കുപ്പിവെള്ളശാലകളില്‍ പരിശോധന നടത്തുവാന്‍ കൂട്ടാക്കുന്നില്ല. പരിസരശുചിത്വമില്ലാതെയും ശുദ്ധീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യാതൊരു പ്രതിബദ്ധതയുമില്ലാതെയാണ് മാലിന്യവെള്ളം കുപ്പികളിലാക്കി വില്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."