എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 97.84
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസ വകുപ്പുമന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 97.84 ആണ് വിജയശതമാനം. 4,41,103 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഇതില്‍ 4,31,162 പേര് വിജയിച്ചു.
34314 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം കൂടുതല്‍ എറണാംകുളം ജില്ലയിലാണ്, കുറവ് വയനാട് ജില്ലയിലും. 517 സര്‍ക്കാര്‍ സ്കൂളുകളില്‍ 100 ശതമാനം വിജയം . ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്.
എസ്.എസ്.എല്‍.സിക്കൊപ്പം ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപയേഡ്) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേഡ്) പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.
പി.ആര്.ഡി. ലൈവ് എന്ന മൊബൈല്‍ ആപ്പിലും http://www.keralapareekshabhavan.in, http://www.results.kerala.nic.in, http://www.keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://www.results.itschool.gov.in. വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പി.ആര്.ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. ടി.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (എച്ച്.ഐ), എ.എച്ച്.എസ്.എല്‍.സി ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (keralapareekshabhavan.in) മാത്രമേ ലഭ്യമാകൂ.
മാര്‍ച്ച് നാല് മുതല്‍ 24 വരെ 2935 കേന്ദ്രങ്ങളിലായി 4,41,103 വിദ്യാര്‍ഥികളാണ് എസ്. എസ്..എല്‍.സി പരീക്ഷ എഴുതിയത്. ഇതില്‍ 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളുമാണ്. 2751 പേര് പ്രൈവറ്റായും പരീക്ഷ എഴുതി. ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്‍പത് സെന്ററുകളിലായി 550 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിരുന്നു. ലക്ഷദ്വീപില്‍ ഒന്‍പത് സെന്ററുകളില്‍ 789 വിദ്യാര്‍ഥികളും പരീക്ഷ എഴുതി.
കഴിഞ്ഞ വര്‍ഷം 4,50,000 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 95.98 ശതമാനമായിരുന്നു വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."