HOME
DETAILS

മട്ടുപ്പാവില്‍ പൊന്ന് വിളയിച്ച് ഷാജു മാളിയേക്കല്‍

  
backup
March 10 2017 | 20:03 PM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf



മാള: കേരളത്തിന് അന്യമായിരുന്നതടക്കമുള്ള വിവിധയിനങ്ങള്‍ മട്ടുപ്പാവില്‍ കൃഷി ചെയ്ത് വിജയം കൊയ്ത് ഷാജു മാളിയേക്കല്‍. കേരളത്തിന് പുറത്ത് നിന്ന് കൊണ്ടുവന്നിരുന്ന വെളുത്തുള്ളി, സവാള, കാബേജ്, ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയും തക്കാളി, പച്ചമുളക്, വിവിധയിനം ചീര, കപ്പ തുടങ്ങിയവയാണ് വീടിന്റെ ടെറസ്സില്‍ കൃഷി ചെയ്തിരിക്കുന്നത്.
തികച്ചും ജൈവ കൃഷിരീതിയാണ് ഷാജു അവലംബിക്കുന്നത്. ചാണകം, ഗോമൂത്രം, കോഴിക്കാട്ടം, വേപ്പിന്‍ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, ചകിരി തുടങ്ങിയവ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. ചാണകവും ഗോമൂത്രവും വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളില്‍ നിന്നാണ് ശേഖരിക്കുന്നത്.
സവാള കൃഷിയില്‍ അവാര്‍ഡ് വരെ കിട്ടിയിട്ടുണ്ട്. 2015-16 വര്‍ഷത്തില്‍ ചെയ്ത സവാള കൃഷിയ്ക്കാണ് പഞ്ചായത്തിന്റെ അവാര്‍ഡ് ലഭിച്ചത്. കൃഷി ഓഫിസര്‍മാരും മറ്റും ശരാശരി 150 ഗ്രാമാണ് ഒരു സവാളയുടെ പരമാവധി തൂക്കം കണക്കാക്കിയതെങ്കില്‍ ഷാജു വിളയിച്ച സവാളയുടെ തൂക്കം 300 ഗ്രാം വരെയായിരുന്നു.
ചീരയും തക്കാളിയുമൊഴികെ മറ്റുള്ളവയുടെ വിളവെടുപ്പ് ആകുന്നേയുള്ളൂ. ഇത്തവണയും നല്ല വിളവാണ് ഇദ്ദേഹം കണക്ക് കൂട്ടുന്നത്.
വിത്തുകള്‍ വി.എഫ്.പി.സി.കെയാണ് ലഭ്യമാക്കുന്നത്. പി.ജി സുജിത് എന്ന കൃഷി ഓഫിസര്‍ ഉണ്ടായിരുന്നപ്പോള്‍ ഇവരുടെ ഒപ്പം നിന്ന് എല്ലാ സഹായവും ലഭ്യമാക്കിയിരുന്നതായി ഇവര്‍ പറയുന്നു.
ടെറസ്സില്‍ ഷീറ്റ് വിരിച്ച് ഗ്രോ ബാഗിലാണ് കൃഷി ചെയ്യുന്നത്. ഇത്തവണത്തെ കൃഷിക്ക് ആകെ ചിലവായത് 2200 ഓളം രൂപയാണ്. വീട്ടാവശ്യത്തിനുള്ളത് എടുത്ത് വി.എഫ്.പി.സി.കെ വഴി തന്നെ വില്‍പ്പന നടത്തിയതിലൂടെ 5000 ത്തോളം രൂപയാണ് നേടാനായത്. ഭാര്യ സ്റ്റെല്ലയും മക്കളായ ഏയ്ഞ്ചല്‍ മരിയ, ആന്‍മരിയ, അന്ന മരിയ എന്നിവരും ഷാജുവിന്റെ സഹായത്തിനായുണ്ട്.
മക്കള്‍ക്ക് കൃഷിയോട് നല്ല താല്‍പ്പര്യമാണെന്നാണിദ്ദേഹം പറയുന്നത്. ആന്‍മരിയ പഠിക്കുന്ന സ്‌കൂളിലും കൃഷി ചെയ്ത് കൈയ്യടി നേടുന്നുണ്ട്. ഒരേക്കറോളമുള്ള പുരയിടത്തില്‍ ജാതി, വിവിധയിനം വാഴകള്‍, കുക്കുംബര്‍, ചോളം, കപ്പലണ്ടി, തെങ്ങ്, കവുങ്ങ് തുടങ്ങി മറ്റു പല കൃഷിയും ചെയ്ത് വിജയം കൊയ്യുകയാണ് ഷാജു. നഷ്ടക്കണക്ക് പറയുന്ന കാര്‍ഷീക രംഗത്ത് സന്തുഷ്ടനാണ് ഇദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago