തളിക്കുളത്ത് എല്‍.ഡി.എഫ് ഭരണത്തിനെതിരേ സി.പി.ഐ
വാടാനപ്പള്ളി: കുടിവെള്ള പ്രശ്നത്തെ ചൊല്ലി തളിക്കുളത്ത് എല്‍.ഡി.എഫ് ഭരണ സമിതിക്കെതിരെ സി.പി.ഐ.രംഗത്ത്. സി.പി.എം പ്രതിനിധികളായ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രതിനിധീകരിക്കുന്ന നാല്, അഞ്ച് വാര്‍ഡുകളിലെ കുടിനീര് ക്ഷാമമാണു ഘടക കക്ഷിയെ ചൊടിപ്പിച്ചത്.
20വര്‍ഷത്തിലേറെയായി നാല്, അഞ്ച് വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പഞ്ചായത്ത് ഭരണ സമിതികള്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് സി.പി.ഐ പത്താംകല്ല് ബ്രാഞ്ച് പഞ്ചായത്ത് പ്രസിഡന്റിനു നല്കിയ പരാതിയില്‍ പറയുന്നു. സെക്രട്ടറി ഉള്‍പടെ ബ്രാഞ്ചിലെ എട്ടംഗങ്ങള്‍ ഒപ്പിട്ട പരാതിയാണ് ഇന്നലെ സമര്‍പ്പിച്ചത്. വാര്‍ഡ് നാലിനെ പ്രതിനിധീകരിക്കുന്നത് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രജനിയും വാര്‍ഡ് അഞ്ചിന്റെ പ്രതിനിധി വൈസ് പ്രസിഡന്റ് എം.കെ.ബാബുവും ആണെന്നിരിക്കെയാണു അവരെ നേരിട്ട് കുറ്റപ്പെടുത്തുന്ന നിലയില്‍ സി.പി.ഐയുടെ പരാതി ഉയര്‍ന്നത്.
ബാബു നാല്, അഞ്ച് വാര്‍ഡുകളെ മുന്‍ ഭരണ സമിതിയിലും പ്രതിനിധീകരിക്കുകയും പത്ത് വര്‍ഷം പഞ്ചായത്ത് പ്രസിഡന്റായിരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സി.പി.ഐ ഉയര്‍ത്തിയ ആരോപണം മുന്നണി ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയേയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."