ലൈഫ് ഗാര്‍ഡ് നിയമനത്തിന് അപേക്ഷിക്കാം
കല്‍പ്പറ്റ: ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നതിന് ടൂറിസം വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഫിഷര്‍മാന്‍, ജനറല്‍, എക്‌സ് നേവി വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ഫിഷര്‍മാന്‍ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ ഏഴാം തരം പാസ്സായവരും കടലില്‍ നീന്താനറിയുന്നവരും മല്‍സ്യബന്ധനവുമായി ബന്ധമുള്ളവരുമായിരിക്കണം.
എസ്.എസ്.എല്‍.സി. പാസ്സായവരും കടലില്‍ നീന്താനറിയുന്നവരും സംസ്ഥാനതലത്തില്‍ നീന്തല്‍ മത്സരത്തില്‍ പങ്കെടുത്തവരുമായവര്‍ക്ക് ജനറല്‍ വിഭാഗത്തില്‍ അപേക്ഷിക്കാം. എക്‌സ് നേവി വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി. പാസ്സായവരും നാവികസേനയില്‍ കുറഞ്ഞത് 15 വര്‍ഷത്തെ സേവന പരിചയമുള്ളവരുമായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് 15. വിശദ വിവരവും അപേക്ഷാ ഫോമും ഡി.ടി.പി.സി. ഓഫിസിലും ടൂറിസം വകുപ്പ് ജില്ലാ ഓഫിസിലും ലഭിക്കും. ഫോണ്‍ 04936 204441, 202134.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."