മുസിരിസ് കണ്വന്ഷന് സെന്റര്‍ വാടകയ്ക്ക് നല്കാന് തീരുമാനം
കൊടുങ്ങല്ലൂര്‍: മുസിരിസ് അന്താരാഷ്ട്ര കണ്വന്ഷന് സെന്റര്‍ പ്രതിദിന വാടകയ്ക്ക് നല്കാന് തീരുമാനം. പുല്ലൂറ്റ് കെ.കെ.ടി.എം.ഗവ. കോളജിന്റെ മുന്‍ഭാഗത്തായിട്ടാണ് കണ്വെന്ഷന് സെന്റര്‍. പദ്ധതിയുടെ ആസ്ഥാന കേന്ദ്രവും പഠനഗവേഷണ വിഭാഗവും ലോകനിലവാരമുള്ള ഡിജിറ്റല്‍ ലൈബ്രറിയും പുസ്തക ലൈബ്രറിയുമടങ്ങുന്ന അന്താരാഷ്ട്ര കണ്വന്ഷന് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ 2016 ഫെബ്രുവരി 27 നാണ് രാഷ്ട്രപതി പ്രണാബ്മുഖര്‍ജി രാജ്യത്തിന് സമര്‍പിച്ചത്. 1200 പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയവും ആയിരം പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന ഹാളും, വി.ഐ.പി. കള്‍ക്ക് താമസിക്കാവുന്ന നാല് സൂട്ടുകളോടുകൂടിയ ഗസ്റ്റ് ഹൗസും നൂറ് പേര്‍ക്ക് ഇരിക്കാവുന്ന നാല് ക്ലാസ് മുറികളുമടക്കം പതിനെട്ട് കോടിയിലധികം രൂപ ചിലവഴിച്ചാണ് കണ്വന്ഷന് സെന്റര്‍ നിലവില്‍ വന്നത്.
കണ്വന്ഷന് സെന്ററിലെ ഹാളും, ഡൈനിങ്ങ് ഹാളും ദിവസ വാടകയ്ക്ക് നല്‍കുന്നതിനാണ് തീരുമാനം. എ.സി. ഹാളിനും ഡൈനിങ്ങ് ഹാളിനും ഒരുലക്ഷത്തി അറുപതിനായിരം രൂപ പ്രതിദിന വാടകയായും നിശ്ചയിച്ചതായും സൂചനയുണ്ട്. ഡൈനിങ്ങ് ഹാളിലെ ഫര്‍ണീച്ചറുകള്‍ എത്തിക്കഴിഞ്ഞാലുടന്‍ ഇത് പൊതുജനങ്ങള്‍ക്ക് വിവാഹാവശ്യങ്ങള്‍ക്കും മറ്റുമായി വാടകയ്ക്ക് നല്‍കാനാണ് തീരുമാനമെന്നറിയുന്നു. അതേസമയം ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അനുവാദം നല്‍കില്ല. ഭക്ഷണം പുറത്തുനിന്നും കൊണ്ടുവരേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."