അമ്മ ഫൗണ്ടേഷന് അവാര്‍ഡ് 'കാര്‍തുമ്പി' കുടകള്‍ക്ക്
പാലക്കാട്: കണ്ണൂര്‍ അമ്മ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ സ്ത്രീ ശാക്തീകരണത്തിനുള്ള പ്രഥമ മാധവിയമ്മ സ്മാരക അവാര്‍ഡ് അട്ടപ്പാടി ആദിവാസി അമ്മമാരുടെ വരുമാനദായക പദ്ധതിയായ 'കാര്‍തുമ്പി' കുടകള്‍ക്ക് ലഭിച്ചു. 2013ലെ ശിശുമരണത്തെ തുടര്‍ന്നാണ് ആദിവാസി കൂട്ടായ്മയായ 'തമ്പ് 'ന്റെ നേതൃത്വത്തില്‍ ആദിവാസി സ്ത്രീ ശാക്തീകരണ പദ്ധതിയായ കാര്‍തുമ്പി കുട നിര്‍മാണ പദ്ധതി ആരംഭിച്ചത്. ചെറിയ രീതിയില്‍ ഊരുകളില്‍ ആരംഭിച്ച നിര്‍മാണ യൂനിറ്റ് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ കേന്ദ്രീകൃത യൂനിറ്റാക്കി മാറ്റി. കുട നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന ഒരു ആദിവാസി സ്ത്രീക്ക് ഒരു കുടക്ക് 50 രൂപാ നിരക്കില്‍ ഏകദേശം 500 രൂപ മുതല്‍ 700 രൂപ വരെ പ്രതിദിന വരുമാനം ലഭ്യമാകുന്ന പദ്ധതിയാണിത്. ഇങ്ങനെ ലാഭവിഹിതത്തിന്റെ 90 ശതമാനവും തൊഴിലില്‍ ഏര്‍പ്പെടുന്ന ആദിവാസി സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വേതനമായി നിക്ഷേപിക്കുന്നു. ഏകദേശം 100ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് ഈ പദ്ധതികൊണ്ട് പ്രയോജനം ലഭിക്കുന്നു.
അമ്മ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ മാധവിയമ്മ സ്മാരക പുരസ്കാരം കണ്ണൂര്‍ തില്ലങ്കേരിയില്‍ നടന്ന ചടങ്ങില്‍ നാരായണദാസില് നിന്ന് കാര്‍തുമ്പി കുടകള്‍ക്ക് വേണ്ടി 'തമ്പ് ' പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഏറ്റുവാങ്ങി. ക്യാഷ് അവാര്‍ഡും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രമുഖ ഗാന്ധിയനും ദേശീയ ഭൂപരിഷ്കരണ സമിതി അംഗവുമായ ഡോ. പി.വി രാജഗോപാല്‍, ജില് പി. ഹാരിസ്, സുശീല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."