HOME
DETAILS
MAL
നീലഗിരി ജില്ലയില്‍ പാല് ഉല്പാദനം കുറഞ്ഞു
backup
March 10 2017 | 20:03 PM
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ പാല് ഉല്പാദനം ഗണ്യമായി കുറഞ്ഞു. തീറ്റയും ജലവും ലഭ്യമാകാത്തതിനാലാണ് ഉത്പാദനം കുറയാന്‍ കാരണമായത്. ഇതോടെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലായിട്ടുണ്ട്.
കൊടും വരള്‍ച്ചയാണ് നീലഗിരിയില്‍ അനുഭവപ്പെടുന്നത്. ജില്ലയില്‍ 92 സഹകരണ സംഘങ്ങളുണ്ട്. ഇതില്‍ 2,800 ക്ഷീരകര്‍ഷകര്‍ അംഗങ്ങളാണ്.
3000 പശുക്കളാണ് സംഘാംഗങ്ങള്ക്കായുള്ളത്. ദിനംപ്രതി 17,000 ലിറ്റര്‍ പാലാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി ഊട്ടിയിലെ ആവിന് പാല് കേന്ദ്രത്തിലേക്ക് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."