HOME
DETAILS

സത്യം പുലരുംവരെ പോരാട്ടം തുടരും

  
backup
February 09 2019 | 19:02 PM

todays-article-10-02-2019

 

 

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സീനിയര്‍ വൈസ് പ്രസിഡന്റും കാസര്‍ക്കോട്- മംഗലാപുരം പ്രദേശങ്ങളിലെ നിരവധി മഹല്ലുകളില്‍ ഖാസിയും ഗോളശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയാവുകയാണ്.
ഇതിനിടയില്‍ ആ കൊലപാതകവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും കോളിളക്കങ്ങളും ഉയരുകയുണ്ടായി. സാഹചര്യത്തെളിവുകള്‍ കൊണ്ടും ഖാസിയുടെ ജീവിതം വിലയിരുത്തിയും ഇതൊരു കൊലപാതകമാണെന്ന് ഖാസിയുടെ കുടുംബക്കാരും നാട്ടുകാരും സമസ്ത നേതാക്കളും പതിനായിരക്കണക്കിനു പ്രവര്‍ത്തകരും അദ്ദേഹത്തെ അടുത്തറിയാവുന്ന സര്‍വരും ഉറച്ചു വിശ്വസിക്കുമ്പോള്‍ കേസിന്റെ ഗതി തിരിച്ചുവിട്ട് ഇതിനെ ആത്മഹത്യയാക്കി മാറ്റാനും അത് വഴി കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയൊരുക്കിക്കൊടുക്കാനും ചില ദുശ്ശക്തികള്‍ തുടക്കം മുതല്‍ തന്നെ ശ്രമിച്ചിരുന്നുവെന്നത് ഒരു വസ്തുതയാണ്.
അതിനായി സംഭവ ദിവസം മുതല്‍ തന്നെ അണിയറയ്ക്ക് പിന്നില്‍ ചിലര്‍ ആസൂത്രിതമായി കരുക്കള്‍ നീക്കിക്കൊണ്ടിരുന്നു. ലോക്കല്‍ പൊലിസിന്റെ അന്വേഷണ ഘട്ടത്തില്‍ തന്നെ ഈ നീക്കങ്ങള്‍ നടന്നിരുന്നതായി നാട്ടുകാര്‍ സംശയിക്കുന്നു. അതുകൊണ്ട് പ്രതികളെ പിടിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പകരം സംഭവം ആത്മഹത്യയാക്കി മാറ്റാനുള്ള തത്രപ്പാടാണ് വിവിധ അന്വേഷണസംഘങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. ലോക്കല്‍ പൊലിസും കൈം ബ്രാഞ്ചും ശേഷം സി.ബി.ഐയും ഒരേ മുന്‍ ധാരണയോടെയാണ് വിഷയത്തെ സമീപിച്ചതെന്നാണ് അവരുടെയെല്ലാം റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.


അക്കാര്യം സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടില്‍ കൂടുതല്‍ പ്രകടമായി. അവരുടെ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ ബാലിശവും ഏകപക്ഷീയവുമാണെന്ന് കണ്ടെത്തിയതിനാല്‍ ഒന്നാമത്തെ റിപ്പോര്‍ട്ട് എറണാകുളം സി.ജെ.എം കോടതി തള്ളി. കേസില്‍ ശാസ്ത്രീയമായും മനഃശാസ്ത്ര വിദഗ്ധരുടെ അപഗ്രഥനങ്ങള്‍ക്ക് വിധേയമായും പുതിയ ടീം കുറ്റമറ്റ രീതിയില്‍ വീണ്ടും അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രസ്തുത റിപ്പോര്‍ട്ട് കോടതി തള്ളിയത്.
പിന്നീട് സി.ബി.ഐ സംഘം വീണ്ടും അന്വേഷണം നടത്തിയെങ്കിലും അതും കോടതി ആവശ്യപ്പെട്ട രീതിയിലുള്ള അന്വേഷണമായിരുന്നില്ലെന്ന് തുടക്കം മുതല്‍ തന്നെ നാട്ടുകാരും ബന്ധുക്കളും ചൂണ്ടിക്കാട്ടിയതാണ്. അന്വേഷണം കേവലം ഒരു പ്രഹസനമാക്കി മാറ്റുകയായിരുന്നുവെന്ന ജനങ്ങളുടെ വിലയിരുത്തലിനെ സാധൂകരിക്കുന്ന നിലയിലാണ് 2018ലെ സി.ബി.ഐ നല്‍കിയ രണ്ടാമത്തെ റിപ്പോര്‍ട്ടും സി.ജെ.എം കോടതി തള്ളിയത്. അന്വേഷണം ശാസ്ത്രീയമായിരുന്നില്ലെന്നും നേരത്തേ ഒന്നാമത്തെ റിപ്പോര്‍ട്ട് റിജക്ട് ചെയ്തു കൊണ്ട് കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ സി.ബി.ഐ പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


രണ്ടുവട്ടവും വാദിഭാഗം അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിയാതെ സി.ബി.ഐ അധികൃതര്‍ക്ക് കോടതിയില്‍ വിഷണ്ണരാകേണ്ടി വന്നത് അവരുടെ നിഗമനങ്ങളില്‍ സത്യത്തിന്റെ തരിമ്പ് പോലും ഇല്ലാത്തത് കൊണ്ടാണെന്ന് ആര്‍ക്കും വ്യക്തമാകും.
ഒരാളുടെ കൊലപാതകത്തിന് തങ്ങള്‍ക്ക് തെളിവും കാരണവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന പേരില്‍ അതിനെ ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ഏത് ന്യായം അനുസരിച്ചാണ് ആത്മഹത്യയാണെന്ന് സമര്‍ഥിക്കാന്‍ യുക്തമായ, തൃപ്തികരമായ തെളിവുകളൊന്നും അവര്‍ക്ക് നിരത്താനില്ലെന്ന് റിപ്പോര്‍ട്ട് പരിശോധിക്കുന്ന ആര്‍ക്കും വ്യക്തമാകും.


തുടക്കം മുതല്‍ തന്നെ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന വിശ്വാസത്തിലായിരുന്നു സമസ്തയും അതിന്റെ നേതാക്കളും. അത് കൊണ്ട് തന്നെ ഇതിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ടു നടന്ന സമര- പ്രക്ഷോഭ പരിപാടികളിലെല്ലാം സമസ്തയും കീഴ്ഘടകങ്ങളും മുന്‍പന്തിയിലുണ്ടായിരുന്നു, നിയമ പോരാട്ടങ്ങള്‍ക്ക് സമസ്തയുടെ പിന്തുണയും ആശീര്‍വാദവും ഉണ്ടായിരുന്നു. 2011 മുതല്‍ നിരന്തരം കേസ് നടത്തി രണ്ട് വട്ടവും അനുകൂല വിധി സമ്പാദിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഖാസിയുടെ മകനും അഭിഭാഷകരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.


ഇപ്പോള്‍ സി.ബി.ഐയുടെ രണ്ടാം റിപ്പോര്‍ട്ടും കോടതി തള്ളിയ സ്ഥിതിക്ക് ഇനി മുന്നോട്ടുള്ള നിയമ പോരാട്ടം കൂടുതല്‍ എളുപ്പമായി. സി.ബി. ഐയുടെ ഉന്നതതലത്തിലുള്ള പുതിയൊരു ടീം സംഭവ ദിവസം മുതലുള്ള കാര്യങ്ങളെ ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെയും നിഷ്പക്ഷമായും അന്വേഷിച്ചു യഥാര്‍ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരികയാണ് നമ്മുടെ ആവശ്യം. അതിനു വേണ്ടിയുള്ള നിയമ പോരാട്ടം ഊര്‍ജസ്വലമായി മുന്നോട്ടു കൊണ്ടുപോകാന്‍ സമസ്തയുടെ പരമോന്നത സഭ തീരുമാനിച്ചിട്ടുണ്ട്. ഇനിയും വിശ്വസനീയമല്ലാത്ത ബാലിശവാദങ്ങള്‍ നിരത്തി കൊലപാതകത്തെ വഴിതിരിച്ചുവിടാന്‍ അനുവദിച്ചു കൂടെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.
അതോടൊപ്പം ജനകീയ പോരാട്ടം കൂടി സംസ്ഥാന വ്യാപകമായി നടക്കണമെന്നാണ് വര്‍ത്തമാന സാഹചര്യങ്ങള്‍ താല്പര്യപ്പെടുന്നത്. മുന്‍പ് സമസ്തയുടെ കീഴില്‍ പ്രക്ഷോഭ പരിപാടികള്‍ നടന്നിരുന്നെങ്കിലും നിയമപോരാട്ടങ്ങള്‍ക്കിടയില്‍ അല്‍പ്പം മന്ദഗതിയിലായതാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം ശക്തമായ പൊതുജന സമ്മര്‍ദം അനിവാര്യമാക്കിത്തീര്‍ക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നു.


അതിന്റെ ഭാഗമായാണ് ഈ മാസം 28ന് വൈകുന്നേരം കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സമസ്ത ഉന്നതാധികാര സമിതിയുടെ ആഭിമുഖ്യത്തില്‍ സമരപ്രഖ്യാപന സമ്മേളനം നടത്തുന്നത്. ഇതൊരു തുടക്കം മാത്രമാണ്. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും വേരോട്ടവും ശക്തമായ സാന്നിധ്യവും ഉള്ള പണ്ഡിത - ബഹുജന സംഘടനയാണ് സമസ്ത. ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഈ പണ്ഡിത സഭ ഒരാവശ്യം മുന്നോട്ടുവച്ചാല്‍ അത് ഏറ്റെടുക്കാന്‍ അര്‍പ്പണബോധമുള്ള ജനലക്ഷങ്ങള്‍ ഇവിടെയുണ്ട്. അവരെയെല്ലാം ഏറെ നടുക്കിയ സംഭവമാണ് ബഹുമാനപ്പെട്ട ചെമ്പരിക്ക ഖാസിയുടെ കൊലപാതകം. ഇത്ര നിഷ്ഠൂരമായ കൃത്യം നടത്തിയവര്‍ അതിനെ ആത്മഹത്യയാക്കി മാറ്റാന്‍ കൂടി ശ്രമിച്ചത് എല്ലാവരെയും ശരിക്കും പ്രകോപിപ്പിച്ചിട്ടുണ്ട്. അടക്കിപ്പിടിച്ച വികാരത്തോടെയും അമര്‍ഷത്തോടെയുമാണ് അവരെല്ലാം സത്യം പുലരാന്‍ കാത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ സമസ്ത എടുക്കുന്ന ഏത് തീരുമാനവും നെഞ്ചേറ്റാന്‍ അവര്‍ സദാ സന്നദ്ധരായിരിക്കും.


ഈ വിഷയത്തില്‍ സമസ്തയുടെ നിലപാട് വ്യക്തമാണ്. ഖാസിയെപ്പോലുള്ള ഒരു മഹദ്‌വ്യക്തി സ്വയം ജീവനൊടുക്കില്ല. ആത്മഹത്യ ഭീരുക്കളുടെയും എടുത്തു ചാട്ടക്കാരുടേയും അറ്റകൈയാണ്. ജീവിതത്തിലുടനീളം ദൈവബോധവും സമചിത്തതയും ആത്മനിയന്ത്രണവും അവധാനതയും കൈമുതലാക്കി എതിരാളികളുടെ പോലും പ്രീതി നേടിയ മഹാനവര്‍കള്‍, ഇത്തരം നല്ല ഗുണങ്ങളുടെ ഉടമയായതിനാല്‍ സമസ്തയെന്ന സജ്ജനങ്ങളുടെ സംഘടനയുടെ ഉന്നത നേതൃനിരയില്‍ ഇടം പിടിച്ച മതപണ്ഡിതന്‍, മത-ഭൗതിക വിദ്യാഭ്യാസം നേടി, അറിവ് പകര്‍ന്നും അതിന് വേണ്ട സ്ഥാപനങ്ങള്‍ നിര്‍മിച്ചും ജീവിതത്തെ അര്‍ഥപൂര്‍ണമാക്കിയ കര്‍മയോഗി, ഒരു കാരണവുമില്ലാതെ വെറുതെ ഒരു തമാശയെന്ന പോലെ ജീവനൊടുക്കിയെന്ന് ആരോപിച്ചാല്‍ അത് വിശ്വസിക്കാന്‍ സമസ്തയുടെ ശിക്ഷണത്തില്‍ വളര്‍ന്ന ഒരാള്‍ക്കു മാത്രമല്ല, സാമാന്യ ബോധമുള്ള ഒരു വ്യക്തിക്കും സാധ്യമല്ല.


അതിനാല്‍ ഈ കേസില്‍ നീതി പുലരണമെന്ന ന്യായമായ ആവശ്യവുമായി സമസ്ത വീണ്ടും സമരരംഗത്തിറങ്ങുകയാണ്. ഇപ്പോള്‍ കോഴിക്കോട്ടാണ് പരിപാടി നടക്കുന്നതെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലും മേഖലകളിലും ഇതിന്റെ പിന്നിലെ വികാരം അലയടിക്കും. അത് ഇനിയും ഉണരാത്ത അധികൃതരുടെ കണ്ണ് തുറപ്പിക്കുന്ന നീക്കമായും കേസ് വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള ശക്തമായ താക്കീതായും പരിണമിക്കും.


ഇതൊരു മാനുഷിക പ്രശ്‌നം കൂടിയാണ്. സാത്വികനായ ഒരു മഹാമനീഷിയെ ഇരുളിന്റെ മറവില്‍ നിഷ്‌കാസനം ചെയ്തിട്ട് ആത്മഹത്യയാക്കി ചിത്രീകരിക്കുകയെന്ന ഗുരുതരമായ അപരാധമാണിവിടെ നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് വിവിധ മതക്കാരായ പൗരാവകാശ പ്രവര്‍ത്തകര്‍ അടക്കം ഈ കേസില്‍ പ്രത്യേക താല്‍പ്പര്യം കാണിക്കുന്നത്.
മുസ്‌ലിംകളെ സംബന്ധിച്ച് ഇതൊരു അഭിമാന പ്രശ്‌നം കൂടിയാണ്. ആഗോളതലത്തില്‍ തന്നെ ആത്മഹത്യാ നിരക്ക് ഏറ്റവും കുറവുള്ള വിഭാഗമാണ് മുസ്‌ലിംകള്‍. അവരില്‍ പണ്ഡിതന്മാര്‍ അറിവും ആത്മീയ ബോധവും പരലോക ചിന്തയും കൊണ്ട് വേറിട്ടു നില്‍ക്കുന്നവരാണ്. അത്തരക്കാര്‍ക്ക് കൂടി മാതൃകായോഗ്യമായ ജീവിതം നയിച്ച വ്യക്തിയാണ് നമ്മുടെ ഖാസിയാര്‍ . ആ മഹാനെ കുറിച്ച് ഇത്തരം ഹീനമായ അപവാദം പറഞ്ഞു പരത്തുന്നവര്‍ ആരായാലും അവരെ തിരുത്തേണ്ട ബാധ്യത സമസ്തക്കുണ്ട്.
അതിന് വേണ്ടിയുള്ള വിശ്രമമില്ലാത്തപോരാട്ടത്തിലേക്കാണ് നാം കാലെടുത്തു വയ്ക്കുന്നത്. ലക്ഷ്യം നേടുംവരെ ഇത് തുടരണം. ഇതുമായി സഹകരിക്കാന്‍ മുഴുവന്‍ സംഘടനാ പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല, നീതിയും സത്യവും പുലരണമെന്നാഗ്രഹിക്കുന്ന ഇതര സഹോദരങ്ങളും രംഗത്തുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. മതരംഗത്തുള്ളവരും പൊതുരംഗത്തുള്ളവരും ഇത് ഏറ്റെടുക്കേണ്ടതുണ്ട്. ഖത്തീബുമാരും മഹല്ല് ഫെഡറേഷന്‍ പ്രവര്‍ത്തകരും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മുന്നിട്ടിറങ്ങണം. മദ്‌റസാ മുഅല്ലിംകളും റൈഞ്ച് കമ്മിറ്റികളും അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കണം. എസ്.വൈഎസ്, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ നമ്മുടെ കര്‍മവീഥിയിലെ നട്ടെല്ലാണ്. അവരെല്ലാം വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കര്‍മാവേശത്തോടെ സമരം നയിച്ച പാരമ്പര്യമുള്ളവരാണ്. ഈ നിര്‍ണായക ഘട്ടത്തിലും അവര്‍ ആ ദൗത്യം നിര്‍വഹിക്കുന്നതില്‍ മുന്നിലുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.


നമ്മുടെ പോരാട്ടം വിജയത്തിലെത്തിക്കാനും ഒരു മഹാ പണ്ഡിതന്റെ അന്ത്യത്തെ അരുതായ്മയുടെ കരിനിഴലിലാക്കി സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചവരെ വെളിച്ചത്ത് കൊണ്ടുവരാനും നാഥന്‍ തുണക്കട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago