കടമാന്‍തോട് പദ്ധതി നടപ്പാക്കണം
പുല്‍പ്പള്ളി: പുല്‍പ്പളളി മേഖലയിലെ കുടിവെളളക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിന് കടമാന്‍തോട് പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി കര്‍ഷക സംഘം സര്‍ക്കാരിനോടാവശ്യപ്പെട്ടു. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകള്‍ രൂക്ഷമായ വരള്‍ച്ചയെ നേരിടുകയാണ്. പ്രദേശങ്ങളിലെ കാര്‍ഷിക മേഖല തകര്‍ന്ന നിലയിലാണ്. ഇതിന് പരിഹാര നടപടികള്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായി സ്വീകരിക്കണം. ഭൂമിയിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിന് ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും ഈ മേഖലയുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന കബനി, കന്നാരം പുഴകള്‍ കൊണ്ട് ഇവിടുത്തെ കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. 2009-ല്‍ സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ച് എസ്റ്റിമേററ് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച സീതാമൗണ്ട്, ശശിമല പദ്ധതിക്കാവശ്യമായ തുക സര്‍ക്കാര്‍ അനുവദിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രകാശ് ഗഗാറിന്‍ അധ്യക്ഷനയി. എ.എന്‍ ബാലകൃഷ്ണന്‍, പി.കെ മാധവന്‍, കെ.എന്‍ സബ്രമണ്യന്‍, ടി.ബി സുരേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."