അദാലത്തുകള്‍ സംഘടനാ രംഗത്ത് വഴിത്തിരിവുണ്ടാക്കും: ഹംസ ബിന്‍ ജമാല്‍ റംലി
തൃശൂര്‍: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന അദാലത്തുകള്‍ സംഘടനാ ചരിത്രത്തില്‍ വന്‍ വഴിത്തിരിവായി മാറുമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്താദ് ഹംസ ബിന്‍ ജമാല്‍ റംലി അഭിപ്രായപ്പെട്ടു.
എസ്.വൈ.എസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നടത്തിയ അദാലത്തില്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പ്രയാസരഹിതമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാന്‍ ആത്മത്യാഗം ചെയ്ത പൂര്‍വ്വ മഹത്തുക്കളെ വിസ്മരിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ചാവക്കാട് റഹ്മാനിയ ആര്‍ക്കേഡിലെ പ്രസ്‌ഫോറം ഓഡിറ്റോറിയത്തിലാണ് ജില്ലയിലെ ആദ്യ അദാലത്ത് നടന്നത്. രാവിലെ പത്ത് മണി മുതല്‍ പന്ത്രണ്ടു വരെയുള്ള ഒന്നാം സെഷനില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയും ഉച്ചക്ക് രണ്ടു മണി മുതല്‍ നാല് മണി വരെയുള്ള രണ്ടാം സെഷനില്‍ മണലൂര്‍ നിയോ ജകമണ്ഡലം കമ്മിറ്റിയും സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, ട്രഷറര്‍ സി.കെ അഷ്‌റഫലി, സെക്രട്ടറിമാരായ കെ.ആര്‍ സദഖത്തുല്ല മാസ്റ്റര്‍, ആര്‍.ഇ.എ നാസര്‍ സലീം പള്ളത്ത,് ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എ.കെ ബക്കര്‍, മണലൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മുജീബുറഹ്മാന്‍ വാക, കെ.എ.ബഷീര്‍, മരക്കാര്‍ ഹാജി, കെ.കെ അബ്ദുറസാഖ്, ഹാജി വി.പി, മൊയ്തു ഹാജി, ഷഫീഖ് വെന്മേനാട്, പി.കെ അഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
ചേലക്കര നിയോജകമണ്ഡലം അദാലത്ത് ഇന്ന് രാവിലെ പത്ത് മണി മുതല്‍ പന്ത്രണ്ട് വരെ മുള്ളൂര്‍ക്കര നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."