HOME
DETAILS
MAL
പ്രതിമാ നിര്‍മാണം: മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് മായാവതി
backup
February 09 2019 | 19:02 PM
ലഖ്നൗ: പ്രതിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിരീക്ഷണത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി ബി.എസ്.പി അധ്യക്ഷ മായാവതി. മാധ്യമങ്ങളോട് വിനീതമായി തനിക്ക് അപേക്ഷിക്കാനുള്ളത് പരമോന്നത കോടതിയുടെ വാക്കാലുള്ള അഭിപ്രായത്തെ വളച്ചൊടിക്കരുതെന്നാണ്. ഇക്കാര്യത്തില്‍ നീതി നിലനില്‍ക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. മാധ്യമങ്ങളും ബി.ജെ.പി നേതാക്കളും കോടതി നിരീക്ഷണത്തെ ഊതിപ്പെരുപ്പിച്ച് തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് അവര്‍ ട്വീറ്റ് ചെയ്തു.
2007നും 2012നും ഇടയില്‍ യു.പി മുഖ്യമന്ത്രിയായിരിക്കെയാണ് മായാവതി ബി.എസ്.പിയുടെ ചിഹ്നമായ ആന, ബി.എസ്.പി സ്ഥാപക നേതാവ് കന്‍ഷിറാം, തന്റെ തന്നെ ശില്പങ്ങളും പാര്‍ക്കുകളിലും മറ്റും സ്ഥാപിച്ചത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."