കെ.എസ്.ഇ.ബിയുടെ അനാസ്ഥ: 75 ഏക്കര്‍ നെല്‍കൃഷി നശിച്ചു
പുന്നയൂര്‍ക്കുളം: ജലസേചനാവശ്യത്തിന് വൈദ്യൂതികരണത്തിനായി പണമടച്ചിട്ടും കെ.എസ്.ഇ.ബി അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാക്ഷേപം. 75 ഏക്കര്‍ കൃഷി വരള്‍ച്ചയില്‍. ചമ്മന്നൂര്‍ മേഖലയില്‍ തരിശിട്ട പാടം കൃഷിക്കനുയോജ്യമാക്കി 100 ഏക്കറില്‍ കൃഷിയിറക്കിയവരെയാണ് കെ.എസ്.ഇ.ബി അധികൃതരുടെ നടപടി കണ്ണീര്‍ കുടിപ്പിക്കുന്നത്.
പുതുതായി കൃഷി ആരംഭിച്ച ഈ ഭാഗത്ത് ജലസേചനത്തിനായി വൈദ്യൂതികരണത്തിന് ആറ് കാല് വേണമായിരുന്നു. കാലിടാനും ലൈന്‍ വലിക്കാനുമായി 1,39,350 രൂപയാണ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കെ.എസ്.ഇ.ബിയില്‍ അടച്ചത്.
കഴിഞ്ഞ ഏഴിനായിരുന്നു ഇത്. ഈ തുകയില്‍ 1,14 ലക്ഷം ട്രഷറി വഴിയും ബാക്കി തുക രണ്ട് ചെക്കുകളിലായുമാണ് അടച്ചത്. പണമടച്ചയുടനെ കാല്‍ കുഴിച്ചിട്ട് അന്ന് തന്നെ വൈദ്യുതി ലാനും വലിക്കാമെന്നായിരുന്നു കെ.എസ്.ഇ.ബി അധികൃതര്‍ പടവ് കമ്മിറ്റിക്ക് നല്‍കി ഉറപ്പ്. ഏഴിന് പണം ലഭിച്ചെങ്കിലും അത് കഴിഞ്ഞ് ഇന്നേക്ക് അഞ്ച് ദിവസമായി. ഓരോ ദിവസവും നാളെ നാളെ എന്ന് പറഞ്ഞാണഗ്ല്രത ഇത് നീട്ടിക്കൊണ്ടപോയത്. ഇന്ന് രണ്ടാം ശനിയും നാളെ ഞായറുമാണെന്നാണ് പുതിയ ന്യായം. ഇനി തിങ്കളാഴ്ച്ച ആരംഭിക്കാമെന്നാണ് വെള്ളിയാഴ്ച്ച പറഞ്ഞത്.
പഞ്ചായത്തും കൃഷി ഭവനും എല്ലാം സഹകരിച്ചിട്ടും മേഖലയിലെ കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ കെ.എസ്.ഇ.ബി കൂടി സഹകരിക്കേണ്ടത് അത്യാവശ്യമായിട്ടും അവര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നാണ് കര്‍ഷരുടെ ആക്ഷേപം.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ പാടത്തെ വെള്ളം തോട്ടിലേക്ക് അടിച്ചതും വേനല്‍ കൂടിയതോടെ തിരികെ പാടത്തേക്ക് അടിക്കുന്നതും എഞ്ചിന്‍ വാടകക്കെടുത്താണ്. ഓരോ ദിവസവും രണ്ടായിരം രൂപ ചെലവിട്ടാണ് ഡീസല്‍ വാങ്ങി പമ്പിങ് നടത്തുന്നത്. ജലസേചനം നടത്താത്തതിനെ തുടര്‍ന്ന് 25 ഏക്കര്‍ ഇതിനകം ഉണക്കത്തിലായി.
തിങ്കളാഴ്ച്ചയെങ്കിലും വെള്ളമെത്താതിരുന്നാല്‍ അമ്പതോളം ഏക്കറിലും നാശമുണ്ടാകുമെന്നാണ് കര്‍ഷകരുടെ ആശങ്ക. വൈദ്യുതി ജിവനക്കാരുടെ നടപടിക്കെതിരെ വൈദ്യുതി മന്ത്രിയെ പരാതി അറിയിച്ചതായി കര്‍ഷകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."