ട്രാഫിക് ബോധവല്‍ക്കരണം; ഫോട്ടോ പ്രദര്‍ശനം തുടങ്ങി
മീനങ്ങാടി: പൊതുജനങ്ങളുടെയും ഡ്രൈവര്‍മാരുടെയുമിടയില്‍ ട്രാഫിക് അവബോധം വളര്‍ത്തുക, റോഡപകടങ്ങള്‍ കുറയ്ക്കുക, റോഡു നിയമങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജില്ലാ പൊലിസിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ജില്ലാതല ട്രാഫിക് ബോധവല്‍ക്കരണം ഫോട്ടോ പ്രദര്‍ശനം തുടങ്ങി.
കെ.പി ഹരിദാസ് എടുത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പല കാലങ്ങളിലായി ജില്ലയില്‍ നടന്ന വിവിധ വാഹനാപകടങ്ങളാണ് പ്രദര്‍ശനത്തിലുള്‍പെടുത്തിയിട്ടുള്ളത്. കൂടാതെ ട്രാഫിക് സിഗ്നലുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ജില്ലാ പൊലിസ് മേധാവി രാജ്പാല്‍ മീണ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ അധ്യക്ഷയായി. നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി കെ.സി ഹരിഹരന്‍, മാനന്തവാടി ജെ.എസ്.പി ജി ജയദേവ്, മീനങ്ങാടി ഗ്രാമപഞ്ചായത്തംഗം ആര്‍ രതീഷ്, കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.പി രാധാകൃഷ്ണന്‍, കെ.പി.എ സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് സണ്ണി ജോസഫ്, ജനമൈത്രി സമിതിയംഗം ഏലിയാസ്, മീനങ്ങാടി എസ്.ഐ അബ്ബാസ് അലി തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ ജനമൈത്രി സമിതി സി.ആര്‍.ഒയും മീനങ്ങാടി എ.എസ്.ഐയുമായ ജോര്‍ജ്ജിന് ഉപഹാരം നല്‍കി. കല്‍പ്പറ്റ ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫി കെ.പി ഹരിദാസിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
സ്ത്രീ സൗഹൃദ ഓട്ടോ ഡ്രൈവര്‍മാര്‍ക്കുള്ള ആശംസാ പത്രങ്ങളും വിതരണം ചെയ്തു. മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി- സെന്റ് മേരീസ്- പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥികളും പൊതുജനങ്ങളും പ്രദര്‍ശനം കാണാനെത്തി. പ്രദര്‍ശനം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."