നെടുങ്കരണ സി.എം.എസ് യു.പി സ്കൂള്‍ എഴുപത്തിയഞ്ചിന്റെ നിറവില്‍
നെടുങ്കരണ: മലബാറിലെ ആദ്യത്തേതും ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മലബാറിലെ ഏക തമിഴ് വിദ്യാലയവുമായ നെടുങ്കരണ സി.എം.എസ് യു.പി സ്കൂള്‍ എഴുപത്തിയഞ്ചിന്റെ നിറവില്‍. പ്ലാറ്റിനം ജൂബിലി ആഘോഷവും പൂര്‍വ വിദ്യാര്‍ഥി സംഗമവും ആദരിക്കല്‍ ചടങ്ങും ഇന്ന് സ്കൂളില്‍ നടക്കും.
തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ തമിഴ് വംശജരുടെ ഉന്നമനത്തിനായി അന്നത്തെ മിഷണറിമാര്‍ മുന്‍കൈയ്യെടുത്ത് ആരംഭിച്ചതാണ് സി.എം.എസ് തമിഴ് മീഡിയം യു.പി സ്കൂള്‍. 1935ല്‍ എട്ട് വിദ്യാര്‍ഥികളും ഒരു അധ്യാപകനുമായി തുടങ്ങിയ സ്കൂളിന് ആവശ്യമായ ഭൂമി നല്‍കിയത് അന്നത്തെ മലയാളം പ്ലാന്റേഷനാണ്. 1942ല്‍ സ്കൂളിന്റെ നടത്തിപ്പ് നോര്‍ത്ത് കേരള ഡയോസിസ് ഏറ്റെടുക്കുകയും സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. സുന്ദരം മാസ്റ്ററായിരുന്നു അന്നത്തെ പ്രധാനാധ്യാപകന്. ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കിയവരില്‍ തമിഴ്നാട് യൂനിവേഴ്സിറ്റി കോളജുകളിലെ പ്രൊഫസര്‍മാര്‍ ഉള്‍പ്പടെ മറ്റു ഉന്നത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വാര്ഷികോഘോഷത്തിന്റെ ഭാഗമായുള്ള പൂര്‍വ വിദ്യാര്‍ഥി സംഗമം ഇന്ന് രാവിലെ 11ന് സ്കൂളില്‍ നടക്കും. ഉച്ചക്ക് മൂന്നിന് നടക്കുന്ന ഘോഷയാത്ര വൈത്തിരി ഉപജില്ല എ.ഇ.ഒ എം മമ്മു ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷഹര്ബാന് സൈതലവി ഉദ്ഘാടനം ചെയ്യും. റവ. സാജു ബെഞ്ചമിന്‍ അധ്യക്ഷനാകും. എം.എന്‍ ജോര്‍ജ് ഉപഹാരം നല്‍കും. പി ഹരിഹരന് മുതിര്‍ന്നവരെ ആദരിക്കും. മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ യശോദ പഞ്ചായത്ത് അനുവദിച്ച ലൈബ്രറി പുസ്തക സമര്‍പ്പണം നിര്‍വഹിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."