HOME
DETAILS
MAL
തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് ടി.എന്‍ പ്രതാപന്‍
backup
March 27 2020 | 18:03 PM
തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വാര്‍ഡ് വിഭജന പ്രക്രിയയില്‍ കഴിയുന്നത്ര പഞ്ചായത്ത് സെക്രട്ടറിമാരെ സ്വാധീനിച്ച് അനുകൂലമായ രീതിയില്‍ നടപടി ഉണ്ടാക്കണമെന്ന് നിര്‍ദേശിച്ച് സി.പി.എം ജില്ലാ കമ്മിറ്റി നല്‍കിയ സര്‍ക്കുലര്‍ വിവാദമായതോടെ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന ആവശ്യവുമായി ടി.എന്‍ പ്രതാപന്‍ എം.പി രംഗത്തെത്തി.
വ്യാഴാഴ്ചയാണ് ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് ഒപ്പിട്ട സര്‍ക്കുലര്‍ ഏരിയ കമ്മിറ്റികള്‍ക്ക് നല്‍കിയത്.രണ്ട് നിര്‍ദേശങ്ങള്‍ മാത്രമാണ് സര്‍ക്കുലറില്‍ ഉള്ളത്.ആദ്യത്തേത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും അനുബന്ധ ഇടപെടലുകളെയും കുറിച്ചാണ്.രണ്ടാമതാണ് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് വിവാദ നിര്‍ദേശങ്ങള്‍ അടങ്ങിയിട്ടുള്ളത്.വാര്‍ഡ് വിഭജന മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഏരിയ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ രാഷ്ടീയമായി പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും,സഹകരിപ്പിക്കാവുന്ന തദ്ധേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരോട് ആശയവിനിമയം നടത്തി പാര്‍ട്ടി നിര്‍ദേശം ഔദ്യോഗിക രൂപത്തില്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കണമെന്നുമാണ് സര്‍ക്കുലറില്‍ ഉള്ളത്.വിവാദമായതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.സര്‍ക്കുലറിന്റെ പകര്‍പ്പ് സഹിതമാണ് ടി.എന്‍ പ്രതാപന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."