HOME
DETAILS
MAL
സഊദിയില്‍ വീണ്ടും കൊറോണ വൈറസ് ഭീതി; ഇരുപതുപേര്‍ക്ക് രോഗബാധ
backup
February 09 2019 | 19:02 PM
റിയാദ്: ഒരു ഇടവേളയ്ക്കുശേഷം സഊദിയില്‍ വീണ്ടും കൊറോണ വൈറസ് (മെര്‍സ്) ഭീതി പടരുന്നു. അഞ്ചു ദിവസത്തിനുള്ളില്‍ ഇരുപത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സഊദി ആരോഗ്യ മന്ത്രാലയമാണ് കൊറോണ വൈറസ് ബാധ വീണ്ടും കണ്ടെത്തിയതായി അറിയിച്ചത്. വൈറസ് ബാധയേറ്റവരില്‍ പതിമൂന്നുപേരും വാദി ദവാസിറിലാണ്.
കൂടാതെ, റിയാദില്‍ നാലുപേര്‍ക്കും ബുറൈദ, ഖമീസ് മുശൈത്ത്, ഖുറയ്യാത്ത് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2012 മുതല്‍ 27 രാജ്യങ്ങളില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന പറയുന്നുണ്ട്. ഏഴുവര്‍ഷത്തിനിടെ രോഗം ബാധിച്ചവരില്‍ 80 ശതമാനത്തോളവും സഊദിയിലാണ്. 2014ല്‍ മെര്‍സ് ബാധിച്ചതിനെ തുടര്‍ന്ന് 500 ഓളം പേരാണ് സഊദിയില്‍ മരണമടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."