മെയ്ദിന റാലികളും പൊതുയോഗവും സംഘടിപ്പിച്ചു
കല്‍പ്പറ്റ: അടിച്ചമര്‍ത്തപ്പെടലിന്റേയും ചൂഷണത്തിന്റേയും കാലഘട്ടത്തില്‍ അവകാശ സമരപോരാട്ടങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ച് പോരാടിയ തൊഴിലാളികളെ അനുസ്മരിച്ച് ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു.
മോഹന്‍ദാസ് കോട്ടക്കൊല്ലി അധ്യക്ഷനായി. പി.കെ കുഞ്ഞിമൊയ്തീന്‍, സി. ജയപ്രസാദ്, പി.കെ അബ്ദുറഹ്മാന്‍, ബി. സുരേഷ് ബാബു, ഗിരീഷ് കല്‍പ്പറ്റ, ഷൈനി ജോയ്, ജോസ് പടിഞ്ഞാറത്തറ, കെ.കെ രാജേന്ദ്രന്‍, ജോണി നന്നാട്ട്, സാലി റാട്ടക്കൊല്ലി, എസ്. മണി, ഒ. കുട്ടിഹസ്സന്‍, കെ. ഡേവിഡ്, ജോബി തരിയോട്, ടി. മോഹനന്‍, എം. ഉണ്ണികൃഷ്ണന്‍, ജോര്‍ജ് മണ്ണത്താനി, ടി.എ മുഹമ്മദ്, മന്‍സൂര്‍ മേപ്പാടി, കെ. അബൂബക്കര്‍ സംസാരിച്ചു.
അമ്പലവയല്‍: ടി.യു.സി.ഐയുടെ നേതൃത്വത്തില്‍ മെയ്ദിന റാലിയും പൊതുയോഗവും അമ്പലവയല്‍ ടൗണില്‍ സംഘടിപ്പിച്ചു. പാര്‍വതി വിത്ത്കാട്, എസ്. അനൂപ്, വേല്‍മുരുകന്‍, പി.കെ ബാപ്പൂട്ടി, കെ. ജോര്‍ജ്കുട്ടി റാലിക്ക് നേതൃത്വം നല്‍കി. പൊതുസമ്മേളനം ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്റ് സാം പി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. നസീറുദ്ദീന്‍ അധ്യക്ഷനായി. പി.ടി പ്രേമാനന്ദ്, കെ.വി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
കല്‍പ്പറ്റ: എ.ഐ.ടി.യു.സി കല്‍പ്പറ്റയില്‍ നടത്തിയ മെയ്ദിന റാലിയും പൊതുസമ്മേളനവും സത്യന്‍ മൊകെരി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.കെ മൂര്‍ത്തി അധ്യക്ഷനായി. സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍, വിജയന്‍ ചെറുകര, എസ്.ജി സുകുമാരന്‍, എ.എ സുധാകരന്‍, സി.എസ് സ്റ്റാന്‍ലിന്‍ സംസാരിച്ചു.
ടി മണി, എ ബാലചന്ദ്രന്‍, മഹിതാ മൂര്‍ത്തി, വി. യൂസഫ്, എ. കൃഷ്ണകുമാര്‍, എം.വി ബാബു, കെ രാമകൃഷ്മന്‍, ഫാരിസ്, എ.ഒ ഗോപാലന്‍, കെ. സഹദേവന്‍, കെ. ചാക്കോച്ചന്‍, എം. സോമനാഥന്‍, പി. പ്രേമലത, അഷ്‌റഫ് തയ്യില്‍ നേതൃത്വം നല്‍കി.
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ കല്‍പ്പറ്റയില്‍ നടത്തിയ മെയ്ദിനറാലി ഉദ്ഘാടനം താലൂക്ക് സെക്രട്ടറി എം. മൊയ്തീന്‍കുട്ടി നിര്‍വഹിച്ചു. കെ.എസ്.ബി.എ പ്രസിഡന്റ് എം. റഷീദ് അധ്യക്ഷനായി. വി. നസീര്‍, കെ. അലി, വി. അഷ്‌റഫ്, കെ. റഷീദ്, കെ.പി ഖസീം പങ്കെടുത്തു. കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും മെയ് 10ന് രാവിലെ പത്തിന് നടത്താന്‍ യോഗം തീരുമാനിച്ചു.
കല്‍പ്പറ്റ: സര്‍വലോക തൊഴിലാളി ദിനമായ മെയ്ദിനം എ.കെ.ടി.എയുടെ നേതൃത്വത്തില്‍ എ.കെ.ടി.എ ഭവനില്‍ നടന്നു. ജില്ലാ സെക്രട്ടറി കെ.കെ ബേബി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് യു.കെ പ്രഭാകരന്‍ അധ്യക്ഷനായി. ക്ഷേമനിധി ഡയരക്ടര്‍ എം.ഡി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ ദേവയാനി, എന്‍. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. പി. ജനാര്‍ദ്ധനന്‍, എം.എന്‍ ശിവകുമാര്‍, ടി.കെ പ്രദീപന്‍, എന്‍.പി ജേക്കബ്, പി.കെ പ്രസന്ന, അബ്ദുറഹ്മാന്‍, പി.കെ കൃഷ്ണന്‍ നേതൃത്വം നല്‍കി.
കല്‍പ്പറ്റ: ലോക തൊഴിലാളി ദിനത്തിന്റെ സന്ദേശമുയര്‍ത്തി എടവക ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മെയ്ദിന റാലി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മൂഡമ്പത്ത് അധ്യക്ഷനായി. ചടങ്ങല്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവരെയും തൊഴിലുറപ്പ് ജീവനക്കാരെയും ഭരണസമിതി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഫാത്തിമ ബീഗം, ജില്‍സണ്‍ തുപ്പുകര, ആമിന അവറാന്‍, ബിനു കുന്നത്ത്, സുനിത, ഫിലോമിന ജെയിംസ്, ഷൈനി ജോര്‍ജ്, ഷീല കമലഹാസനന്‍, ഇന്ദിര, അംബുജാക്ഷി, പ്രിയ വിരേന്ദ്രകുമാര്‍ പങ്കെടുത്തു.
പനമരം: എഫ്.ഐ.റ്റി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പനമരം ടൗണില്‍ മെയ്ദിന റാലിയും പൊതുയോഗവും നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ എഫ്.ഐ.റ്റി.യു സംസ്ഥാന സമിതിയംഗം പി.കെ അബ്ദുറഹ്മാന്‍ മെയ്ദിന സന്ദേശം നല്‍കി. ജില്ലാ പ്രസിഡന്റ് സാദിഖ് കല്ലൂര്‍, ജില്ലാ ജന.സെക്രട്ടറി ഭാസ്‌ക്കരന്‍ പടിഞ്ഞാറത്തറ, ഇബ്രാഹിം അമ്പലവയല്‍ സംസാരിച്ചു.
സിദ്ദീഖ് സുല്‍ത്താന്‍ ബത്തേരി, ഫൈസല്‍ പി.എച്ച്, സക്കീര്‍ ഹുസൈന്‍ മീനങ്ങാടി, റഹിയാനത്ത് പുല്‍പള്ളി, ഷാനവാസ് പനമരം, വാസന്തി പുല്‍പള്ളി, മധു പടിഞ്ഞാറത്തറ, ഹുസൈന്‍ നായക്കട്ടി, ആബിദ് സുല്‍ത്താന്‍ ബത്തേരി റാലിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."