HOME
DETAILS

ജണ്ടകെട്ടലുമായി വനം വകുപ്പ്: പ്രതിഷേധം ശക്തമാകുന്നു

  
backup
May 03 2018 | 08:05 AM

%e0%b4%9c%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa

 

തിരുവമ്പാടി: അനധികൃത ഭൂമിയിലാണെന്നാരോപിച്ച് മറിപ്പുഴയില്‍ വനം വകുപ്പ് നടത്തിയ നീക്കത്തില്‍ പ്രതിഷേധം ശക്തം. നോട്ടിസ് പോലും നല്‍കാതെയാണത്രെ കുട്ടികള്‍ ഉള്‍പ്പടെയുള്ള കുടുംബത്തെ ഇറക്കിവിട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മറിപ്പുഴ പള്ളത്ത് അശ്‌റഫും ഭാര്യ റാബിയ മക്കളായ മുനവ്വിര്‍ (11), മിന്‍ഹ (7) എന്നിവരെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ ഇറക്കിവിട്ടത്. പ്രാതലിനുള്ള ഭക്ഷണം പാചകം ചെയ്തിരുന്നു. ന
മക്കള്‍ ഉണര്‍ന്നതിന് ശേഷം ഒരുമിച്ചിരുന്ന് കഴിക്കാമെന്ന് വച്ചു. ഞൊടിയിടയില്‍ വന്ന വനം വകുപ്പുദ്യോഗസ്ഥര്‍പെട്ടെന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. കൈയില്‍ കിട്ടിയതുമായി ഇറങ്ങുകയായിരുന്നു എന്ന് റാബിയ പറഞ്ഞു.
അനധികൃത ഭൂമിയിലാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വനം വകുപ്പ് സീല്‍ ചെയ്ത ആനക്കാംപൊയില്‍ മറിപ്പുഴ പ്രദേശം ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ചു. മന്ത്രി, പ്രതിപക്ഷ നേതാവ്, ഉമ്മന്‍ ചാണ്ടി, ജില്ലാ കലക്ടര്‍ എന്നിവരുമായി സംസാരിച്ചിട്ടുണ്ടെന്നും തീരുമാനം വരും വരെ ജണ്ട കെട്ടലും അടയാളപ്പെടുത്തലും നിര്‍ത്തിവയ്ക്കണമെന്നും ജോയിന്റ് വെരിഫിക്കേഷന്‍ വേണമെന്നും അദ്ദേഹം വനം വകുപ്പുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മറിപ്പുഴയില്‍ വനം വകുപ്പിന്റേതെന്ന് പറഞ്ഞ് കെട്ടിടങ്ങള്‍ സീല്‍ ചെയ്ത നടപടി പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജോയി മ്ലാക്കുഴി അധ്യക്ഷനായി.
കോണ്‍ഗ്രസ് പ്രത്യക്ഷ
സമരത്തിലേക്ക്
തിരുവമ്പാടി. മറിപ്പുഴയില്‍ വനം വകുപ്പിന്റെയും സര്‍ക്കാറിന്റെയും നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. ഇതിന്റെ ആദ്യ പടിയായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് ആനക്കാംപൊയില്‍ ഫോറസ്റ്റ് ഓഫിസിന് മുന്‍പില്‍ രാവിലെ പത്ത് മുതല്‍ ജനപ്രതിനിധികള്‍ ഉപവാസമിരിക്കും. ഏഴിന് തിങ്കളാഴ്ച ബഹുജന പങ്കാളിത്തത്തോടെ ഫോറസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തും. മാര്‍ച്ച് അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടരെത്തുടരെ ബോംബ് ഭീഷണി; സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്തവാളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി

National
  •  a month ago
No Image

സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; കളമശ്ശേരി ഭീകരാക്രമണ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ ഒഴിവാക്കി

Kerala
  •  a month ago
No Image

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം

Kerala
  •  a month ago
No Image

താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ നിയന്ത്രണം; വ്യാഴാഴ്ച്ച വരെ തുടരും

Kerala
  •  a month ago
No Image

'സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തു' ഇസ്‌റാഈലിന് താക്കീതായി ഹീബ്രുവില്‍ ഇറാന്‍ പരമോന്നത നേതാവിന്റെ ട്വീറ്റ്, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്

International
  •  a month ago
No Image

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ 

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

Kerala
  •  a month ago
No Image

പൂരം കലക്കല്‍: പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും 

Kerala
  •  a month ago
No Image

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്,  ചര്‍ച്ച വീണ്ടും സജീവം; സി.ഐ.എ, മൊസാദ് തലവന്മാര്‍ ഖത്തറില്‍

International
  •  a month ago
No Image

പ്രത്യേക മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് മഴ തുടരും

Weather
  •  a month ago