സഊദിയില്‍ വനിതകള്‍ക്ക് ഫാമിലി ടാക്സി സര്‍വിസിന് അനുമതി
ജിദ്ദ: സഊദിയില്‍ വനിതകള്‍ക്ക് അടുത്ത മാസം മുതല്‍ ഫാമിലി ടാക്സി സര്‍വിസിന് അനുമതി. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനൊപ്പമാണ് ഫാമിലി ടാക്സി സര്‍വിസിനും അംഗീകാരം നല്‍കുന്നത്.
ഏഴു സീറ്റുള്ള വാഹനങ്ങള്‍ക്കാണ് ഫാമിലി ടാക്സി സര്‍വിസ് നടത്താനുള്ള പെര്‍മിറ്റ് അനുവദിക്കുക.
വാഹനത്തിനു അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാവാന്‍ പാടില്ല. കൂടാതെ ടാക്സി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന മറ്റ് എല്ലാ സൗകര്യങ്ങളും ഫാമിലി ടാക്സി സര്‍വിസ് നടത്തുന്ന വാഹനത്തില്‍ വേണമെന്നതും നിര്‍ബന്ധമാണ്.
ഫാമിലി ടാക്സി സര്‍വിസിനായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സ്ത്രീകളല്ലാതെ പുരുഷന്മാര് ഓടിക്കുന്നത് നിയമ ലംഘനമായിരിക്കും.
ഇത്തരം നിയമ ലംഘനത്തിനു അയ്യായിരം റിയാല്പിഴ ചുമത്തും. സ്വദേശി വനിതകള്‍ക്ക് പകരം വിദേശി വനിതകള്‍ ഈ വാഹനം ഓടിച്ചാലും ഇതേ പിഴ ഒടുക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."