HOME
DETAILS

യമനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണ: ഐക്യരാഷ്ട്രസഭ

  
backup
February 09 2019 | 19:02 PM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%88%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86

 

ജിദ്ദ: യമനില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ വിമതരും സൈനികരും തമ്മില്‍ ധാരണയിലെത്തിയതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. മൂന്നു ദിവസമായി നടന്നുവന്ന യോഗത്തിലാണ് തീരുമാനം.
ഈ മാസം മൂന്നുമുതല്‍ ആറുവരെ ഹുദൈദയിലെ തീരത്ത് കപ്പലിലായിരുന്നു ചര്‍ച്ച. സൈന്യം പിടികൂടുമോ എന്ന ശിഈ വിമതരായ ഹൂത്തികളുടെ ഭയത്തെ തുടര്‍ന്നായിരുന്നു ചര്‍ച്ച കപ്പലിലാക്കിയത്. ഐക്യരാഷ്ട്രസഭാ പ്രതിനിധി പാട്രിക് കാമത് ആയിരുന്നു മധ്യസ്ഥന്‍.
മൂന്നു ദിവസത്തെ ചര്‍ച്ചയുടെ റിപ്പോര്‍ട്ട് ഐക്യരാഷ്ട്രസഭക്ക് സമര്‍പ്പിച്ചാണ് വിജയം പ്രഖ്യാപിച്ചത്. ഹൂത്തികളും യമന്‍ സൈന്യവും ചര്‍ച്ചയില്‍ പങ്കെടുത്തു.
യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായി ആദ്യം തടവുകാരെ കൈമാറും. സൈനിക പിന്‍മാറ്റമാണ് ചര്‍ച്ചയിലുണ്ടായ മറ്റൊരു പ്രധാന തീരുമാനം. എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരും ഹുദൈദയില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തിന് സന്നദ്ധമാണ്. സഊദി സഖ്യസേനയും ചര്‍ച്ചക്ക് പിന്തുണ പ്രഖ്യാപിച്ചതാണ് ഫലം അനുകൂലമാവുന്നതിലെത്തിയത്. ഹുദൈദയില്‍ നിന്നുള്ള ആദ്യഘട്ട പിന്മാറ്റം ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൈനിക വിഭാഗങ്ങള്‍ അറിയിച്ചു.
ഹൂത്തികളെ തുരത്താനായി 2015ലാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യം യമനില്‍ ആക്രമണം തുടങ്ങിയത്.
മുന്‍ ഏകാധിപതി അലി അബ്ദുല്ല സ്വാലിഹിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്ന് രൂപപ്പെട്ട രാഷ്ട്രീയ അസ്ഥിരതയ്ക്കു പിന്നാലെയാണ് യമനില്‍ ഹൂത്തികള്‍ മൂന്നേറിയത്.
അമേരിക്കയുടെ പിന്തുണയോടെ സഖ്യം ഇതിനകം 18,000 ആക്രമണങ്ങളാണ് യമനില്‍ നടത്തിയത്. വ്യോമാക്രമണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് കഴിഞ്ഞദിവസം മൊറോക്കോ അറിയിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago