എം.എസ്.ഡി.പി പദ്ധതികളുടെ അവലോകനയോഗം ചേര്‍ന്നു
പൊന്നാനി: സര്‍ക്കാര്‍ സ്‌കൂളുകളുടെ സമഗ്ര പുരോഗതിക്കും ഡയാലിസിസ് സെന്റര്‍ നവീകരണത്തിനും ഊന്നല്‍ നല്‍കി എം.എസ്.സി.പി പദ്ധതിയിലേക്ക് പുതിയ പദ്ധതികള്‍ സമര്‍പ്പിക്കാനൊരുങ്ങുന്നു. എം.എസ്.ഡി.പി പദ്ധതികളുടെ അവലോകനയോഗം ചേര്‍ന്നു.
വിദ്യാഭ്യാസ, ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാണ് 2008 -19 വര്‍ഷത്തെ എം.എസ്.ഡി.പി പദ്ധതിയുടെ ഭാഗമായുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നത്. പദ്ധതി സമര്‍പ്പണത്തിന് മുന്നോടിയായുള്ള ആലോചനയോഗം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്നു.
പൊന്നാനി തെയ്യങ്ങാട് ഗവ. എല്‍.പി സ്‌കൂള്‍, കടവനാട് ജി.എഫ്.യു -പി സ്‌കൂള്‍, വെള്ളീരി ഗവ. എല്‍.പി സ്‌കൂള്‍, ചെറുവായ്ക്കര ജി.യു.പി സ്‌കൂള്‍ എന്നിവയുടെ കെട്ടിട നിര്‍മാണം, ഡയാലിസിസ് റിസര്‍ച്ച് സെന്റര്‍ വിപുലീകരണം എന്നിവക്കുള്ള പ്രൊപ്പോസലാണ് തയാറാക്കിയിരിക്കുന്നത്.
ഇതിന്റെ വിശദമായ പ്രൊജക്ട് രണ്ടാഴ്ചക്കകം തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. കൂടാതെ നിലവില്‍ അംഗീകാരം ലഭിച്ച പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയും യോഗം വിലയിരുത്തി. അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണം, കുടിവെള്ളം, മത്സ്യത്തൊഴിലാളികള്‍ക്ക് നൈപുണ്യ പരിശീലനം എന്നിവയ്ക്കും പ്രാധാന്യം നല്‍കാന്‍ യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
ജില്ലാകലക്ടര്‍ അമിത് മീണയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനായി.
നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, സ്പീക്കറുടെ പ്രതിനിധി ഡി. ദീപേഷ് ബാബു എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."